തിരുവനന്തപുരം: നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. യുഡിഎഫിനുളള കമ്മ്യൂണിസ്റ്റുകാരുടെ വോട്ട് പിണറായി വിജയനുളള താക്കീതായിരിക്കുമെന്നും തീവ്ര വലതുപക്ഷ നിലപാടാണ് മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമുളളതെന്നും വി ഡി സതീശന് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മനുഷ്യരെ കൊല്ലാന്‍ ബോംബുണ്ടാക്കുന്ന പാര്‍ട്ടിയാണ് സിപിഎം. സിപിഎം ബോംബുണ്ടാക്കുന്നത് ആര്എസ്എസിനെതിരെയല്ല. യുഡിഎഫുകാരെ കൊല്ലാനാണ്. പാനൂരില്‍ ബോംബ് പൊട്ടി ക്ഷീണിച്ചിരിക്കുകയാണ് സിപിഎം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ദിനത്തില്‍ മന്‍സൂര്‍ എന്ന പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊന്ന പാര്‍ട്ടിയാണ് സിപിഎം. ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ പുതിയ നുണബോംബുമായി സ്ഥാനാര്‍ത്ഥിയും സിപിഎമ്മും വന്നിരിക്കുകയാണ്'- വി ഡി സതീശന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
കെ കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോള്‍ ശൈലജയും ബൃന്ദാ കാരാട്ടുമുണ്ടായിരുന്നില്ല. ലതികാ സുഭാഷിനെ അച്ഛ്യുതാനന്ദന് അധിക്ഷേപിച്ചപ്പോഴും ആരുമുണ്ടായില്ല. മെഡിക്കല്‍ കോളേജില്‍ പീഡനത്തിനിരയായ അതിജീവിതയെ ഇവര്‍ വളഞ്ഞിട്ട് ആക്രമിച്ചു. ചിത്രലേഖയുടെ ഓട്ടോ കത്തിച്ചപ്പോഴും ഇവരുണ്ടായില്ല. ഉമാ തോമസ്, അരിതാ ബാബു, രമ്യാ ഹരിദാസ്, ബിന്ദു കൃഷ്ണ തുടങ്ങിയ യുഡിഎഫിന്റെ വനിതാ നേതാക്കളും അപമാനിക്കപ്പെട്ടിട്ടുണ്ട്. ഒരു സ്ഥാനാര്‍ത്ഥിയെയും പക്ഷെ യുഡിഎഫ് അധിക്ഷേപിക്കില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.