ഇംഫാല്‍: മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ 11 ബൂത്തുകളില്‍ റീ പോളിംഗ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. ഏപ്രില്‍ 22-നാണ് റീ പോളിംഗ് നടക്കുക. ഖുറൈ അസംബ്ലി മണ്ഡലത്തിലെ മൊയ്രാങ്കാമ്പ് സജീപ് അപ്പര്‍ പ്രൈമറി സ്കൂള്‍- ഒരു ബൂത്ത്, എസ് ഇബോബി പ്രൈമറി സ്കൂള്‍- ഒരു ബൂത്ത്, ക്ഷേത്രി ഗാവോ-നാല് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, ഉറിപോക്ക്- മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ്. ഏപ്രില്‍ 19-ന് നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് 69.18 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
വോട്ടെടുപ്പ് ദിനത്തില്‍ മണിപ്പൂരിലെ വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാലിടത്ത് അക്രമികള്‍ വോട്ടിംഗ് യന്ത്രം തകര്‍ത്തു. ഒരു ബൂത്തില്‍ വോട്ടിംഗ് യന്ത്രം കത്തിച്ചു. അക്രമികളെ വിരട്ടാന്‍ പൊലീസിന് വെടിവയ്ക്കേണ്ടിവന്നു. മണിപ്പൂരിലെ ബൂത്തുകളില്‍ റീ പോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഔട്ടര്‍ മണിപ്പൂര്‍, ഇന്നര്‍ മണിപ്പൂര്‍ എന്നിങ്ങനെ രണ്ട് ലോക്സഭാ മണ്ഡലങ്ങള്‍ മാത്രമുളള മണിപ്പൂരില്‍ ഇന്നറിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഔട്ടറിലെ 15 നിയമസഭാ മണ്ഡലങ്ങളിലുമാണ് വെളളിയാഴ്ച്ച വോട്ടെടുപ്പ് നടന്നത്. ഔട്ടറിലെ ബാക്കി 13 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഏപ്രില്‍ 26-ന് നടക്കും.