വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും. പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. മോദിയുടേത് വിദ്വേഷ പ്രസംഗം മാത്രമല്ല, ശ്രദ്ധ തിരിക്കാനുളള തന്ത്രം കൂടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. 'രാജ്യത്തെ 140 കോടി ജനങ്ങളും മോദിയുടെ ഇത്തരം നുണകളുടെ ഇരയാകാന്‍ പോകുന്നില്ല. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയുളളതാണ്. അത് തുല്യതയെയും നീതിയെയും കുറിച്ചാണ് പറയുന്നത്. ഏകാധിപതിയുടെ സിംഹാസനം കുലുങ്ങിത്തുടങ്ങി. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ആ പദവിയുടെ അന്തസ് മോദിയോളം താഴ്ത്തിയിട്ടില്ല'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിലെ നിരാശയിലുണ്ടായ ഭയം കാരണം മോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴ്ന്നുപോയെന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'കോണ്‍ഗ്രസിന്റെ പ്രകടന പത്രികയ്ക്ക് ലഭിക്കുന്ന പിന്തുണ ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. രാജ്യം ഇപ്പോള്‍ വിഷയങ്ങള്‍ അടിസ്ഥാനമാക്കി വോട്ടുചെയ്യും. തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടി വോട്ടുചെയ്യും. ഇന്ത്യയ്ക്ക് വഴിതെറ്റില്ല'- രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് പ്രധാനമന്ത്രി മുസ്ലീം വിദ്വേഷമുണര്‍ത്തുന്ന പ്രസംഗം നടത്തിയത്. 'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുളളവര്‍ക്കും നല്‍കും. കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോള്‍ രാജ്യത്തിന്റെ സ്വത്തുക്കളുടെ പ്രഥമാവകാശികള്‍ മുസ്ലീങ്ങളാണ് എന്നാണ് പറഞ്ഞിരുന്നത്. നിങ്ങള്‍ അധ്വാനിച്ച സ്വത്തുകള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കണോ? അമ്മമാരെ, സഹോദരിമാരെ, നിങ്ങളുടെ താലിമാല പോലും ഈ അര്‍ബന്‍ നക്‌സലുകള്‍ വെറുതെവിടില്ല'-എന്നാണ് മോദി പറഞ്ഞത്.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More