പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

ഇക്കുറി പോളിംഗ് ബൂത്തില്‍ പോകുമ്പോള്‍ തീര്‍ച്ചയായും ഈ 5 കാര്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടായിരിക്കണം...

ഒന്ന് സിഎഎ- മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനാണ് പരിപാടി. മാറ്റി നിര്‍ത്തുന്നത് ഒരൊറ്റ മത വിഭാഗത്തെയാണ്. നിങ്ങള്‍ മതമൗലിക വര്‍ഗ്ഗീയ വാദികള്‍ക്കൊപ്പമാണോ അതോ മതനിരപേക്ഷ പക്ഷത്താണോ? 

രണ്ട് ഇലക്ടറല്‍ ബോണ്ട് - രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയ മിക്ക കമ്പനികളും ബിജെപിക്ക് ഇലക്ട്രറല്‍ ബോണ്ടുകള്‍ വഴി പണം നല്‍കി. നിങ്ങള്‍ വന്‍കിട കുത്തക മുതലാളിമാര്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ പക്ഷത്താണോ അതോ പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടികളുടെ പക്ഷത്താണോ? 

മൂന്ന് കര്‍ഷക സമരം- കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തണമെന്ന ന്യായമായ ആവശ്യമുന്നയിക്കുന്നവര്‍ക്കുമുന്നിലാണ് സര്‍ക്കാര്‍ കോണ്‍ക്രീറ്റ് മതിലുകള്‍ പണിഞ്ഞ്  പകരം വീട്ടുന്നത്. നിങ്ങള്‍ രാജ്യത്തെ ഊട്ടുന്ന അന്നദാതാക്കളായ കര്‍ഷകര്‍ക്കൊപ്പമാണോ അതോ അവരുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്നവരുടെ കൂടെയാണോ ?

നാല് മണിപ്പൂര്‍- അടങ്ങാത്ത നിലവിളികള്‍ മണിപ്പൂരില്‍ നിന്നും ഇപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയേയല്ല. നിങ്ങള്‍ മതത്തിന്‍റെയും വംശത്തിന്‍റെയും പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കുന്നവരുടെ പക്ഷത്താണോ അതോ പരസ്പര സ്‌നേഹത്തിനും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കക്ഷികള്‍ക്കൊപ്പമാണോ?

അഞ്ച് രാമക്ഷേത്രം- അയോധ്യയില്‍ പളളി പൊളിച്ചിടത്താണ് രാമക്ഷേത്രം നിര്‍മ്മിച്ചത്. അതില്‍ അനീതിയുണ്ടായിട്ടുണ്ട്.  നിങ്ങള്‍ വെറുപ്പിന്റെ രാഷ്ട്രീയം മാത്രം പറയുന്നവരുടെ പക്ഷത്താണോ, മതനിരപേക്ഷ പക്ഷത്താണോ? 

ഓര്‍മ്മയിലുണ്ടാകണം... ഈ വോട്ട് നമ്മുടെ ഇന്ത്യയുടെ വീണ്ടെടുക്കാനുള്ളതാണ്....

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 6 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 1 day ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 1 day ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 2 days ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 2 days ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More