വീട്ടിലിരുന്ന് ശമ്പളം വാങ്ങേണ്ടെന്ന് സർക്കാർ

സെക്രട്ടറിയേറ്റിൽ ജോലിക്കെത്താത്തവരുടെ ശമ്പളം തടയണമെന്ന് പൊതുഭരണ സെക്രട്ടറി. ജോലിക്കെത്തണമെന്ന് നിർദ്ദേശം ലഭിച്ചവർ മുങ്ങുന്നത് തടയാനാണ് നടപടി. ലോക്ഡൗൺ പരി​ഗണിച്ച് അണ്ടർ സെക്രട്ടറി മുതൽ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരെ ഉൾപ്പെടുന്ന ​ഗ്രൂപ്പ് എ വിഭാ​ഗത്തിൽപ്പെടുന്ന ഉദ്യോ​ഗസ്ഥരിൽ 50 ശതമാനം പേരും ഇതിന് താഴെയുള്ള ഉദ്യോ​ഗസ്ഥരിൽ 33 ശതമാനം പേരും ജോലിക്ക് എത്തണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. പൊതുഭരണ വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഉത്തരവിലൂടെ ജീവനക്കാരെ അറിയിച്ചത്. ഇതിന് പുറമെ അടിയന്തരമായി ഹാജരാകേണ്ട ഉദ്യോ​ഗസ്ഥരുടെ ലിസ്റ്റും പൊതുഭരണ വകുപ്പ് പുറത്തിറിക്കിയിരുന്നു. ഇവർക്ക് സെക്രട്ടറിയേറ്റിൽ എത്താൻ പ്രത്യേക ബസും കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുണ്ട്. 

ഉദ്യോ​ഗസ്ഥർക്ക് ജോലിയെടുത്ത ദിവസങ്ങളിൽ മാത്രം വേതനം നൽകിയാൽ മതിയെന്നാണ് പൊതുഭരണവകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശം. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്. ലോക്ഡൗൺ മൂലമാണ് ജോലിക്ക് ഹാജരാകാതിരുന്നതെന്നാണ് ഉദ്യോ​ഗസ്ഥരുടെ വാദം

Contact the author

web Desk

Recent Posts

Web Desk 16 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More