ഹയർസെക്കന്ററി പരീക്ഷാ മൂല്യനിർണയം ആരംഭിച്ചു

സംസ്ഥാനത്ത് ഹയർസെക്കന്ററി പരീക്ഷാ മൂല്യനിർണയം ആരംഭിച്ചു. രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് മൂല്യ നിർണയ ക്യാമ്പുകളുടെ സമയം. സിബിഎസ് സി പരീക്ഷാ പരീക്ഷ മൂല്യ നിർണയം അധ്യാപകർക്ക് വീടുകളിൽ നടത്തും. സാമൂഹ്യ അകലം പാലിച്ചാണ് മൂല്യ നിർണയം നടത്തുക. ഓരോ ക്ലാസുകളിലും നിശ്ചിത എണ്ണം അധ്യാപകരെ മാത്രമെ പ്രവേശിപ്പിക്കൂ. ക്ലാസുകളിൽ സാനിറ്റൈസറുകളുടെ ഉപയോ​ഗം നിർബന്ധമാക്കിയിട്ടുണ്ട്. ഫേസ് മാസ്ക് ധരിച്ചവരെ മാത്രമെ മൂല്യനിർണയ ക്യാമ്പുകളിൽ പ്രവേശിപ്പിക്കൂ. ലോക്ഡൗണിന് മുമ്പ് അവസാനിച്ച പരീക്ഷകളുടെ മൂല്യ നിർണയമാണ് ഇപ്പോൾ നടക്കുന്നത്.

മെയ് 26, 27, 28 തിയ്യതികളിൽ മുടങ്ങിയ പ്ലസ് വൺ പരീക്ഷകളും നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇന്നലെ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനം ഉടൻ തുടങ്ങുമെന്നാണ് വിവരം. നടപടി ക്രമങ്ങൾ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ സർക്കുലർ ഇറക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഈ മാസം 21-ന് ആരംഭിക്കും. വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദ കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷ മേയ് 28-ന് തുടങ്ങുമെന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More