ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആംനെസ്റ്റി ഇന്റർനാഷ്ണൽ

പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്‌ക്കെതിരാണെന്ന്‌ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്‌റ്റി ഇന്റർനാഷണൽ അഭിപ്രായപ്പെട്ടു. യു.എസ്‌ കോൺഗ്രസ്‌ ഉപസമിതികൾക്ക് മുമ്പാകെയാണ് ആംനെസ്‌റ്റി പ്രതിനിധികൾ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യയുടെ പുതിയ നിയമം മതത്തിന്റെ പേരിലുള്ള വിവേചനം നിയമവിധേയമാക്കുന്നതാണെന്ന് ആംനെസ്റ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ആംനെസ്‌റ്റി ഇന്റർനാഷണൽ  ഏഷ്യാ പസഫിക് അഡ്വക്കസി മാനേജര്‍ ഫ്രാന്‍സിസ്‌കോ ബെൻകോസ്‌മിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം പൗരത്വ ഭേദഗതി നിയമം  ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ജനാധിപത്യപരമായ നടപടിക്രമങ്ങളിലൂടെയാണ്‌ നിയമം കൊണ്ടുവന്നതെന്നുമാണ്‌ ഇന്ത്യയുടെ നിലപാട്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമർശനങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കുന്നത് ഇന്ത്യ ശക്തമായി എതിർത്തു. നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള യൂറോപ്യൻ യൂണിയൻ പാർലമന്റിന്റെ നീക്കത്തിനെതിരെയും ഇന്ത്യ ശക്തമായി രംഗത്ത് വന്നിരുന്നു.

Contact the author

Web Desk

Recent Posts

National Desk 18 hours ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 19 hours ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 2 days ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More