കൊറോണ വൈറസ് ബാധ സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന രണ്ടുപേരെ കാണാതായി. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. ഇവരിൽ ഒരാള്‍ ചൈനയിലെ വുഹാനില്‍നിന്ന് എത്തിയതാണ്. വുഹാൻ സർവകലാശാലയിലെ എംബിബിഎസ് വിദ്യാർത്ഥിയായ ഇയാൾ രോഗലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ എത്തിയത്. കഴിഞ്ഞ ദിവസം ഇയാളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പുതന്നെ ഇയാളെ കാണാതാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Also Read
കാണാതായ രണ്ടാമത്തെയാള്‍ ചൈനയില്‍നിന്ന് മൂന്നു ദിവസം മുമ്പാണ് ജബല്പൂരിലെത്തിയത്. ഇയാളെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് കാണാതായത്. ആശുപത്രി അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇയാൾ വീട്ടിൽ എത്തിയാൽ തിരികെ ആശുപത്രിയിൽ എത്തിക്കാൻ ബന്ധുക്കളോട് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.