ലോകാരോഗ്യ അസംബ്ലിയിൽ തായ്‌വാനെ പങ്കെടുപ്പിക്കണോ എന്ന ചര്‍ച്ചയില്‍ ഇന്ത്യയും; ചൈന ഇടയുന്നു

ലോകാരോഗ്യ അസംബ്ലിയിൽ (ഡബ്ല്യുഎച്ച്എ) ഒരു നിരീക്ഷകനായി പങ്കെടുക്കാൻ തായ്‌വാനെ അനുവദിക്കണമോ എന്ന കാര്യത്തില്‍ അന്താരാഷ്‌ട്രതലത്തില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. മാർച്ച് 20 മുതൽ യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ഷ്രിംഗ്‌ല കുറഞ്ഞത് ഏഴു തവണയെങ്കിലും ബന്ധപ്പെട്ടിട്ടുണ്ട്. 

ലോകാരോഗ്യ അസംബ്ലിയിൽ അംഗങ്ങളായ ഏഴു രാജ്യങ്ങളില്‍ യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ നാലു രാജ്യങ്ങള്‍ തായ്‌വാനെ ഒരു നിരീക്ഷകനായി ഉള്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടനയോട് (ഡബ്ല്യുഎച്ച്ഒ) ആവശ്യപ്പെടുന്നു. അവര്‍ക്ക് കുറേക്കൂടി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് പറയുന്നത്. 

റഷ്യ ഒഴികെയുള്ള യുഎൻ സുരക്ഷാ സമിതിയിലെ എല്ലാ അംഗങ്ങളെയും നയിക്കുന്ന യുഎസ് തായ്‌വാനിന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനാല്‍ ചൈന ഈ നീക്കത്തെ ശക്തമായി എതിർക്കുന്നു. കൊവിഡ്-19 മഹാമാരിയെകുറിച്ച് ചർച്ച ചെയ്യുന്നതിനായി ലോകാരോഗ്യ സംഘടന മെയ് 18-ന് യോഗം ചേരുന്നുണ്ട്. ഡബ്ല്യുഎച്ച്എയിൽ തായ്‌വാന് നിരീക്ഷക പദവി നൽകണമോ എന്ന് തീരുമാനിക്കാനുള്ള അന്തിമ വോട്ടെടുപ്പ് അന്ന് നടക്കും.

പരമ്പരാഗതമായി 'ഒരു ചൈന നയത്തിൽ' ഉറച്ചുനിൽക്കുന്ന ഇന്ത്യ, അതായത് തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്ന നിലപാട്, ഇതുവരെ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാല്‍, തായ്‌വാനുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കിഴക്കൻ ലഡാക്കിലും, സിക്കിമിലും, ലേയിലും ഇന്ത്യൻ - ചൈനീസ് സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് യഥാർത്ഥ നിയന്ത്രണ രേഖയിൽ പിരിമുറുക്കങ്ങൾ ഉടലെടുത്ത സമയത്താണ് ഈ ചർച്ചകൾ എന്നതും ശ്രദ്ധേയമാണ്.

Contact the author

Foreign Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More