തിരുവനന്തപുരം: അടുത്ത അഞ്ചു ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്തും, ലക്ഷദ്വീപ്, കന്യാകുമാരി എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഉംപുന്‍ കാറ്റിന്റെ കൂടി സ്വാധീനമുള്ളതിനാല്‍ മത്സ്യ ബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
ഉച്ചതിരിഞ്ഞ് രണ്ടു മണിമുതല്‍ രാത്രി 10 മണി വരെ ഇടിമിന്നലിന് സാധ്യതയുണ്ട്, ചിലപ്പോള്‍ അതുകഴിഞ്ഞും ഇടിമിന്നലിനു സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.