സമ്മര്‍ ബംബര്‍ അടക്കം നറുക്കെടുക്കാനുള്ള എട്ട് ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പന ഇന്ന് ആരംഭിക്കും. ജൂണ്‍ രണ്ടിന് നറുക്കെടുപ്പ് തുടങ്ങും. ജൂണ്‍ 26-നാണ് സമ്മര്‍ ബമ്പര്‍ നറുക്കെടുക്കുന്നത്. എട്ടുലോട്ടറികളുടെ നറുക്കെടുപ്പാണ് മാറ്റിവെച്ചിരുന്നത്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ഏജന്റുമാര്‍ ടിക്കറ്റ് വില്‍ക്കുക. ഞായറാഴ്ച വില്‍പ്പനയ്ക് അനുവാദമില്ല. മാത്രമല്ല, കണ്ടെയ്ന്മെന്റ് സോണുകളില്‍ വില്‍പ്പന പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ലോക്ക് ഡൗണിനെ തുടർന്ന് പല തവണ നറുക്കെടുപ്പ് മാറ്റിവെച്ചതിനാൽ വിറ്റഴിക്കാൻ കഴിയില്ലെന്ന് ഏജന്റുമാർ പരാതിപ്പെട്ട ടിക്കറ്റുകളിൽ ഒരു നിശ്ചിത ശതമാനം ടിക്കറ്റുകൾ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചു. പൗർണമി, വിൻവിൻ, സ്ത്രീശക്തി എന്നീ ഭാഗ്യക്കുറികളുടെ 30 ശതമാനം ടിക്കറ്റുകളാണ് തിരിച്ചെടുക്കുക. 25 ടിക്കറ്റുകളുള്ള ബുക്കുകളായേ തിരിച്ചെടുക്കൂ. അവ നറുക്കെടുപ്പിന് 48 മണിക്കൂർ മുമ്പ് തിരികെ നൽകണം.