കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾ ജൂണ്‍ ഒന്നിന് ആരംഭിക്കും

സംസ്ഥാനത്തെ കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾ ജൂണ്‍ ഒന്നിന് ആരംഭിക്കും. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മാർ​ഗനിർദ്ദേശം ഇറക്കി. റ​ഗുലർ ക്ലാസ് ഉണ്ടാകില്ല. റ​ഗുലർ ക്ലാസ് തുടങ്ങുന്നത് വരെ ഓൺലൈൻ ക്ലാസ് നടത്തും. ക്ലാസുകളിൽ വിദ്യാർത്ഥികൾ പങ്കെടുന്നുണ്ടെന്ന് കോളേജ് അധികൃതർ ഉറപ്പുവരുത്തണം. ഇതിന്റെ ചുമതല പ്രിൻസിപ്പലിനായിരിക്കും. അധ്യാപകർ അക്കാദമിക് കലണ്ടർ അനുസരിച്ചുതന്നെ ക്ലാസ് എടുക്കണം. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഹാജർ രേഖപ്പെടുത്തുകയും ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്നും മാർഗനിർദ്ദേശത്തിലുണ്ട്.

കോളേജുകളിൽ ജൂൺ മാസത്തിൽ ക്ലാസുകൾ തുടങ്ങാൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഉന്നതവിദ്യഭ്യാസ മന്ത്രി കെ.ടി. ജലീൽ വൈസ് ചാൻസിലർമാരുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. സർവകലാശാല പരീക്ഷകൾ ജൂണിൽ നടത്താനും ചർച്ചയിൽ തീരുമാനം ആയിരുന്നു. പ്രാദേശിക സ്ഥിതി​ഗതികൾ കണക്കിലെടുത്ത് പരീക്ഷ തിയ്യതി നിശ്ചയിക്കാമെന്ന് സർക്കാർ സർവകലാശാലകളെ അറിയിച്ചു. ഓരോ പ്രദേശത്തെയും ഹോട്ട്സ്പോട്ടുകളും കൺണ്ടെയിൻമെന്റ് സോണുകളും പരി​ഗണിച്ചായിരിക്കും പരീക്ഷാ തിയ്യതി തീരുമാനിക്കുക.  

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More