പ്രതിസന്ധികളില്‍ പകച്ചു നിന്നില്ല; ലക്ഷ്യങ്ങളില്‍നിന്ന് തെന്നിമാറിയതുമില്ല - മുഖ്യമന്ത്രി

തിരുവനന്തപുരം: അഞ്ചു വര്‍ഷത്തെ നേട്ടം നാലുവര്‍ഷം കൊണ്ടു നേടിയ സര്‍ക്കാരാണിതെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുകയും വര്‍ഷാവര്ഷം പ്രോഗ്രസ് റിപ്പോര്‍ട്ട് വെക്കുകയും ചെയ്യുന്നത് അതുകൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഒരു പ്രതിസന്ധി ഘട്ടത്തിലും പകച്ചു നിന്നിട്ടില്ല, നൂറ്റാണ്ടിന്റെ പ്രളയം, നിപ, ഓഖി, ഇങ്ങനെ ഓരോവര്‍ഷവും പുതിയ പ്രതിസന്ധികളോട്  പൊരുതിത്തന്നെയാണ് കടന്നു പോന്നത്. എല്ലാ ഘട്ടത്തിലും ജനങ്ങളുടെ ഒരുമയും സാഹോദര്യവും അതിജീവിക്കാനുള്ള പ്രധാന ശക്തിസ്രോതസ്സായി നിന്നു. 

സുതാര്യമായ ഭരണ നിര്വ്വഹണമാണ് എല്‍.ഡി.എഫിന്റെ പ്രത്യേകത. ലക്ഷ്യങ്ങളില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല. ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി നാലുമിഷനുകള്‍ കൊണ്ടുവന്നു. 

ലൈഫ് മിഷനിലൂടെ 2,19,154 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി, 1,43,000 പേര്‍ക്ക് പട്ടയം നല്‍കി, 35,000 പേര്‍ക്ക് ഈ വര്ഷം നല്‍കും, പുഴ സംരക്ഷണത്തിനായി ഹരിതകേരളം മിഷന്‍ പദ്ധതി വലിയ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ചു, ആരോഗ്യ രംഗത്തുള്ള ആര്‍ദ്രം മിഷനാണ് കൊവിഡ്‌ പ്രതിരോധത്തിന് സംസ്ഥാനത്തിനു കരുത്ത് നല്‍കിയത്.

ബജറ്റിനു പുറത്ത് പശ്ചാത്തല സൌകര്യ വികസനത്തിനായാണ് കിഫ്ബി രൂപീകരിച്ചത്. 50,000 കോടി രൂപയുടെ വികസനത്തിന് ഇത്തരത്തില്‍ ബജറ്റിനു പുറത്തുനിന്നു പണം കണ്ടെത്തി നടപ്പാക്കാനാണ് ലക്ഷ്യമിട്ടത്. മസാല ബോണ്ടുകള്‍ വഴി 2150 കോടി രൂപ സമാഹരിക്കാനായി. കിഫ്ബി മുഖേന സാധാരണ നിലയില്‍ ഉള്ളതിനേക്കാള്‍ അഞ്ചിരട്ടി വികസന മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത സാമ്പത്തിക വര്ഷം ചെലവുകളില്‍ 15% വര്‍ദ്ധനവാണ് കാണുന്നത്. കേന്ദ്രത്തിന്റെ സഹായം ഇതില്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ലക്‌ഷ്യം വെക്കുന്നതും ഇപ്പോള്‍ പുരോഗമിക്കുന്നതുമായ വിവിധ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന  നവകേരള സംസ്കാരമാണ് നാം വളര്‍ത്തിയെടുത്തത്. ഇപ്പോള്‍ തയാറായി വരുന്ന 14 വ്യവസായ പാര്‍ക്കുകള്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More