ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപത്തിനുള്ള പലിശ നിരക്ക് കുറച്ചു. ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുള്ള പലിശയില്‍ ഒരുപോലെ കുറവ് വരുത്തിയിട്ടുണ്ട്. ആര്‍ബിഐ രണ്ടു തവണ റിപ്പോ നിരക്കില്‍ കുറവ് വരുത്തിയിരുന്നു ഇതിന്റെ പ്രതികരണമെന്ന നിലയില്‍ രണ്ടാം തവണയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ 40 ബെയ്സിസ് പോയിന്റ് കുറവ് വരുത്തിയത്. അതേസമയം സീനിയര്‍ സിറ്റിസണ്‍ പലിശ നിരക്കില്‍ അരശതമാനം അധികം ലഭിക്കും.
പുതുക്കിയ പലിശ നിരക്ക് ഇന്നുമുതല്‍ (27/05/2020) നിലവില്‍ വന്നു. ഇത് പ്രകാരം താഴെ കൊടുത്തിരിക്കുന്ന നിരക്കിലാണ് നിക്ഷേപങ്ങള്‍ക്ക് പലിശ ലഭിക്കുക:
1. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.4% പലിശ ലഭിക്കും.
2. ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.1% പലിശ ലഭിക്കും.
3. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.3% പലിശ ലഭിക്കും.
4. അഞ്ചു മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.4% പലിശയാണ് ലഭിക്കുക.
5. രണ്ടു കൊടിയും അതിലധികവും ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തവര്‍ക്ക് നിരക്കില്‍ 50 ബേസിസ് പോയിന്റ് കുറയും. 3% വരെ പലിശയാണ് ഇത്തരം നിക്ഷേപങ്ങള്‍ക്ക് ലഭിക്കുക. ഈ മാസം ഇത് രണ്ടാം തവണയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറക്കുന്നത്.