പുൽവാമ മാതൃകയിൽ സ്ഫോടനം നടത്താനുള്ള ശ്രമം സൈന്യം തകർത്തു

 ജമ്മു കാശ്മീരിൽ പുൽവാമ മാതൃകയിൽ സ്ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം തകർത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാർ സൈന്യം കണ്ടെത്തി. തെരച്ചിലിനിടെ  കാർ നിർത്താത്തതിനെ തുടര്‍ന്ന് സൈന്യം വെടിവെച്ചു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

സൈന്യവും ജമ്മുകാശ്മീർ പൊലീസും നടത്തിയ സംയുക്ത നീക്കമാണ് ഭീകരാക്രമണ പദ്ധതി പൊളിച്ചത്. കഴിഞ്ഞ ദിവസമാണ് സ്ഫോടക വസ്തുക്കൾ നിറച്ച കാറിനെ കുറിച്ചെ സൈന്യത്തിന് രഹസ്യ വിവരം ലഭിക്കുന്നത്. തുടർന്ന് പ്രദേശത്ത് സൈന്യം വ്യാകപമായ തെരച്ചിൽ നടത്തിയിരുന്നു. പരിശോധനക്കിടെ പുൽവാമയിൽ ചെക്ക് പോസ്റ്റിൽ വെച്ചാണ് കാർ സൈന്യം കണ്ടെത്തിയത്. കാർ നിർത്താത്തതിനെ തുടർന്ന് കാറിന് നേരെ സൈന്യം വെടിവെച്ചു. ഓടിപ്പോയ ഡ്രൈവറെ സൈന്യത്തിന് കണ്ടെത്താനായില്ല. ഇയാൾക്കുള്ള തെരച്ചിൽ തുടരുകയാണ് കാറിൽ നിന്ന്. 20 കിലോ ​ഗ്രാ ഐഇഡി സ്ഫോടക വസ്തുക്കളാണ് കാറിൽ നിന്ന് കണ്ടെത്തിയത്. ഉ​​ഗ്ര സ്ഫോടക ശേഷിയുള്ളവയാണ് ഇവയെന്ന് സൈന്യം അറിയിച്ചു. കാർ കർശന സുരക്ഷയോടെ സൈന്യം വിജനമായ പ്രദേശത്ത് എത്തിച്ചു. തുടർന്ന് നിയന്ത്രിത സ്ഫോടനത്തിൽ കാർ തകർത്തു. ഇതിന്റെ ആകാശ് ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടു. കൂടുതൽ വിശാദാംശങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.

<
p>കഴിഞ്ഞ വർഷം ഫെബ്രുവരി 14 നടന്ന പുൽവാമ ചാവേർ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 11 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More