ഡാമുകളിലെ ജലനിരപ്പ്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  കേരളത്തിലെ ഡാമുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  ചീഫ് ജസ്റ്റിസിനയച്ച കത്ത് പരിസണിച്ചാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

വേനൽ മഴയിൽ ഡാം നിറഞ്ഞിട്ടുണ്ടെന്നും, കാലവർഷം എത്തുന്നതോടെ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാലവർഷം കനക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്ന സാഹചര്യത്തിൽ ഡാമിലെ വെള്ളം മുൻകൂട്ടി ക്രമീകരിക്കേണ്ടതുണ്ടെന്ന് കത്തിൽ വ്യക്തമകാക്കുന്നു. പ്രളയത്തിന്റെ മുൻകാല അനുഭവങ്ങൾ പാഠമാക്കി തയ്യാറെടുപ്പ് നടത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിൽ കോടതിയുടെ ഇടപെടൻ ആവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തിന്റെ ​ഗൗരവം പരി​ഗണിച്ചാണ് കേസെടുക്കാൻ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More