ബെവ് ക്യു: ഒടിപി പ്രൊവൈഡേഴ്സിന്റെ എണ്ണം കൂട്ടും

ബെവ് ക്യു ആപ്പിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി ഒടിപി പ്രൊവൈഡേഴ്സിന്റെ എണ്ണം കൂട്ടുമെന്ന് ആപ്പ് നിർമാതാക്കളായ ഫെയർ കോഡ്. ഒടിപി പ്രൊവൈഡേഴിസിന്റെ എണ്ണം 1 നിന്ന് 3 എണ്ണം ആക്കാനാണ് തീരുമാനം.  മദ്യം വാങ്ങാനായി  ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് ഒടിപി നമ്പർ സമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് തീരുമാനം. ഇന്നലെ ആപ്പ് ഉപയോ​ഗിച്ചവർക്ക് പലർക്കും ഒടിപി ലഭിച്ചില്ല. ഒരു കമ്പനിയെ മാത്രമാണ് ഒടിപി അടക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നത്. ആപ്പ് ഉപയോ​ഗി​ക്കുന്നവരുടെ എണ്ണം കൂടിയതിനാൽ ഒടിപി കൃത്യമായി അയക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല.

ഒടിപി പ്രൊവൈഡേഴ്സുമായി ഫെയർകോഡ് പ്രതിനിധികൾ ചർച്ച നടത്തി. നാല് മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാനാകുമെന്ന് കമ്പനി അറിയിച്ചു. കൂടുതൽ ആളുകൾ ആപ്പ് ഉപയോ​ഗിക്കുന്ന സാഹചര്യം മുന്നിൽ കണ്ടുകൂടിയാണ് ഒടിപി പ്രൊവൈഡേഴ്സിന്റെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More