ബെവ്ക്യൂ ആപ്പിലെ ക്യൂ ആർ കോഡ് പരിശോധനക്ക് ബിവറേജസ് കോർപ്പറേഷൻ പകരം സംവിധാനം ഏർപ്പെടുത്തി. ബെവ് ക്യൂ ആപ്പ് വഴി മദ്യം ബുക്ക് ചെയ്തവരുടെ പട്ടിക ബെവ്കോ മദ്യകടകൾക്ക് നൽകി പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. മദ്യകടകൾക്ക് ക്യൂ ആർ കോഡ് സ്കാനർ ആപ്പ് നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് പകരം സംവിധാനം ഏർപ്പെടുത്തിയത്.
ഇന്ന് രാവിലെ മുതലാണ് ബെവ് കോ പകരം സംവിധാനം ഏർപ്പെടുത്തിയത്. മദ്യം വാങ്ങാനായി ടോക്കൺ ബുക്ക് ചെയ്തവരുടെ ലിസ്റ്റ് ഇ-മെയിൽ വഴിയാണ് ഔട്ട്ലറ്റുകൾ അയച്ചു കൊടുക്കും. ടോക്കണുമായി വരുന്നവർ ലിസ്റ്റിലെ പേരും നമ്പറും ഒത്തു നോക്കണം. ഉപഭോക്താക്കളുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് മദ്യം നൽകാമെന്നാണ് നിർദ്ദേശം. ബെവ് ക്യു ആപ്പിലൂടെ മൊബൈലിൽ ലഭിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താണ് മദ്യം വിതരണം ചെയ്യേണ്ടിയിരുന്നത്. ഇത് നടക്കാതെ വന്നതോടെയാണ് പ്രായോഗികമായ മറ്റ് വഴികൾ തെരഞ്ഞെടുക്കാൻ ബെവ് കോ നിർബന്ധിതമായത്.