കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ കൈയ്യേറ്റം ചെയ്തതായി പരാതി. ഇഖ്റ ആശുപത്രിയുടെ കിണാശേരിയിലുള്ള ക്യമ്യൂണിറ്റി ക്ലിനിക്കലെ ഡോക്ടർ മിറാഷിനെയാണ് ആക്രമിച്ചത്. മദ്യപിച്ചെത്തിയവരാണ് കൈയ്യേറ്റം ചെയ്തത്. ഇന്നലെ രാത്രിയാണ് മിറാഷിനെതിരെ ആക്രമണമുണ്ടായത്.
പരുക്കേറ്റ രോഗിയെ ആശുപത്രിയിൽ എത്തിച്ചവരാണ് മർദ്ദിച്ചത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൂടെ വന്നവർ ക്യാഷ്വാലിറ്റിക്ക് പുറത്ത് നിൽക്കണമെന്ന് പറഞ്ഞതാണ് അക്രമണ കാരണം. ഡോക്ടറുടെ മുറിയിൽ കയറി മുഖത്തടിക്കുകയായിരുന്നു. പൊലീസ് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ വീണ്ടു മർദ്ദിക്കുകയായിരുന്നു. ഡോക്ടറുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. അക്രമി മദ്യ ലഹിരിയിലായിരുന്നെന്നും പരാതിയുണ്ട്. കോഴിക്കോട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.