ചൈനീസ് ബാങ്ക് വായ്പാ കേസിൽ 100 ​​മില്യൺ ഡോളർ തിരിച്ചടയ്ക്കാന്‍ അനിൽ അംബാനിയോട് കോടതി

അനിൽ അംബാനി 716 കോടി രൂപ ചൈനീസ് ബാങ്കുകൾക്ക് നൽകണമെന്ന് ബ്രിട്ടീഷ് കോടതി. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ചൈനീസ് ബാങ്കുകൾ നൽകിയ കേസിലാണ്  കോടതിയുടെ ഉത്തരവ്. അംബാനി ആറാഴ്ചക്കുള്ളിൽ പണം നൽകണമെന്ന് ഇടക്കാല വിധിയിൽ കോടതി നിർദ്ദേശിച്ചു. കേസിൽ വാദം പൂർത്തിയാകും വരെ തുക കോടതിയിൽ കെട്ടിവെക്കണം.

അനിൽ അംബാനി കടമെടുത്ത 48606 കോടി രൂപ ആവശ്യപ്പെട്ടാണ് ചൈനീസ്‌ ബാങ്കുകൾ ബ്രിട്ടീഷ്‌ കോടതിയെ സമീപിച്ചത്. ഇൻഡസ്‌ട്രിയൽ ആൻഡ്‌ കൊമേഴ്‌ഷ്യൽ ബാങ്ക്‌ ഓഫ്‌ ചൈനയുടെ മുംബൈ ശാഖയും, ചൈന ഡെവലപ്‌മെന്റ്‌ ബാങ്കും, എക്‌സിം ബാങ്ക്‌ ഓഫ്‌ ചൈനയുമാണ് കേസ്‌ നൽകിയത്‌.

പാപ്പരാണെന്ന അനിൽ അംബാനിയുടെ വാദം കോടതി തള്ളി. അംബാനി ഇന്ത്യയിൽ പാപ്പർ ഹർജി നൽകിയിട്ടുണ്ടോ എന്ന്‌ ജഡ്‌ജി ആരാഞ്ഞപ്പോൾ ഇല്ല എന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകർ സമ്മതിച്ചു. 11 ആഡംബര കാറുകളും സ്വകാര്യ ജെറ്റും യാട്ടും ആഡംബര വീടുകളുമുള്ള അംബാനി പാപ്പരാണെന്ന വാദം ബാങ്കുകളുടെ അഭിഭാഷകർ തള്ളി. തുടർന്ന്‌ കേസ്‌ അന്തിമ വിധി പറയാൻ മാറ്റി.

Contact the author

International Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More