ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ ടെലഫോണില്‍ സംസാരിച്ചു. വിവരം പ്രധാനമന്ത്രി മോദിയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി.
ഇന്ത്യ -ചൈന അതിര്‍ത്തി പ്രശ്നവും, ജി.7 രാജ്യങ്ങളുടെ കൂട്ടായ്മ വികസിപ്പിക്കുന്നതിനെ കുറിച്ചും സംഭാഷണത്തില്‍ ചര്‍ച്ചയായി. അമേരിക്കയിലെ സംഭവ വികാസങ്ങളില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. അതേസമയം ജി.7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെ യു എസ് പ്രസിഡന്റ് ക്ഷണിച്ചതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.