മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം കേരളം സംരക്ഷിക്കും- മുഖ്യമന്ത്രി

(File Image)

പത്തനംതിട്ട: ഭരണഘടന പൌരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും  സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു മതത്തില്‍ വിശ്വസിക്കാനും അത് ശരിയായ മാര്‍ഗ്ഗത്തില്‍  പ്രചരിപ്പിക്കാനും രാജ്യത്തെ ഭരണഘടന പൌരന്മാര്‍ക്ക് അനുവാദം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ കേരളത്തില്‍ ഉണ്ടാവില്ല. അത്തരത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കാനുള്ള നീക്കം മുളയിലെ നുള്ളിക്കളഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  പത്തനംതിട്ടയില്‍ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് (പെന്തക്കോസ്ത്) കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പെന്തക്കോസ്ത് സഭ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും മുന്നില്‍ നിന്നിട്ടുള്ള സഭയാണ്. മറ്റു സഭകളെപ്പോലെ ഇടയലേഖനങ്ങള്‍ വായിക്കുകയോ, തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയുകയോ, ഏതെങ്കിലും വിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടുകയോ ചെയ്യാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന തരത്തില്‍ രാജ്യത്തെമ്പാടും നിരവധി സംഭവങ്ങള്‍ നടക്കുന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം കാര്യങ്ങളില്‍ ശക്തമായ പരിരക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 2 days ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More
Web Desk 3 days ago
Keralam

രഹസ്യം ചോരുമെന്ന ഭയം വരുമ്പോള്‍ കൊന്നവര്‍ കൊല്ലപ്പെടും; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎം ഷാജി

More
More
Web Desk 3 days ago
Keralam

'ശ്രീറാം സാറേ, സപ്ലൈകോയില്‍ വരികയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 days ago
Keralam

ടിപി വധക്കേസ് അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലെത്തും- കെ സുധാകരന്‍

More
More
Web Desk 3 days ago
Keralam

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ശക്തമായി കൂടെ നിന്നയാളാണ് പിടി തോമസ്- ഭാവന

More
More