ഭർത്താവ് മദ്യം നൽകി, സുഹൃത്തുക്കൾ പീഡിപ്പിച്ചു; പ്രതികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. ആശുപത്രിയില്‍നിന്നു ഡിസ്ചാർജ് ചെയ്ത അവരുടെ ആരോഗ്യനില തൃപ്തികരമാണ്. വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. 

പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും 4 മണിയോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി, ആറു പേരടങ്ങുന്ന സംഘം നിര്‍ബന്ധിച്ചു യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പോലിസ് പറയുന്നത്. അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ വഴിയില്‍ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തില്‍ കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

യുവതിക്കു വൈദ്യപരിശോധന നടത്തും. പ്രതികൾ മദ്യം നൽകി അവശയാക്കിയെന്നും കൂടുതലൊന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്നുമാണ് യുവതിയുടെ പ്രാഥമിക മൊഴി. ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. ഇരയുടെ മൊഴി അല്പം കഴിഞ്ഞ് വീണ്ടും രേഖപ്പെടുത്തുമെന്നും, അതിനു ശേഷമാകും പ്രതികളുടെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയെന്നും അന്വേഷണ സംഘം സൂചിപ്പിക്കുന്നു.

Contact the author

News Desk

Recent Posts

Web Desk 5 hours ago
Keralam

കൊതുകുകടി കൊളളാന്‍ വയ്യ, ഞങ്ങളെ രക്ഷിക്കൂ; കൊച്ചി കോര്‍പ്പറേഷനെതിരെ വിനയ് ഫോര്‍ട്ട്‌

More
More
Web Desk 5 hours ago
Keralam

എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

More
More
Web Desk 6 hours ago
Keralam

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ എല്ലാ കുട്ടികളെയും കണ്ടെത്തി

More
More
Web Desk 7 hours ago
Keralam

കേരളം ഇന്ന് നാഥനില്ലാ കളരിയാണ്- കെ മുരളീധരന്‍

More
More
Web Desk 9 hours ago
Keralam

വൈറസ് തിയേറ്ററില്‍ മാത്രമാണോ കയറുക?; ഫിയോക്കിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

More
More
Web Desk 9 hours ago
Keralam

പാചകപ്പണി ചെയ്യാന്‍ 'ബ്രാഹ്മണരു'ണ്ടോ ?; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സര്‍ക്കുലര്‍

More
More