ചക്കിട്ടപ്പാറയിലെ വന്യമൃഗശല്യം പരിഹരിക്കാനുള്ള നടപടി ഉടന്‍: മന്ത്രി ടി പി രാമകൃഷ്ണൻ

വന്യമൃഗശല്യം പരിഹരിക്കാൻ എല്ലാവിധ മുൻകരുതലും മാർഗങ്ങളും സ്വീകരിക്കുമെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. പെരുവണ്ണാമൂഴി വനം വകുപ്പ് ഓഫീസ് സന്ദർശിക്കുകയായിരുന്നു മന്ത്രി. ചക്കിട്ടപ്പാറ പഞ്ചായത്തിൽ വന്യമൃഗത്തെ കണ്ടുവെന്ന അഭ്യൂഹം നിലനിൽക്കുകയും ആടുകളെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം. വന്യമൃഗത്തെ പിടികൂടുന്നതിനായി വയനാട്ടിൽ നിന്നും കൂടുതൽ  കൂടുകളും ക്യാമറകളും കൊണ്ടുവരുമെന്നും വനമേഖലയിൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിരീക്ഷണത്തിനായി കൂടുതൽ ഉദ്യോഗസ്ഥരെ പ്രദേശത്ത് നിയോഗിക്കുമെന്നും അടിയന്തിരമായി ഇക്കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

മയക്കുവെടി വെക്കേണ്ടതുണ്ടെങ്കിൽ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘത്തെ വനം വകുപ്പ് അയക്കുമെന്നും  വനം മന്ത്രിയുമായി ഇക്കാര്യങ്ങൾ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗ ശല്യം നേരിടുന്നതിനായി റാപ്പിഡ് റെസ്പോണ്സ്‌ ടീമിനെ ചെമ്പനോട ഭാഗത്ത് നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. വന്യമൃഗത്തിന്റെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ട്ടപെട്ട ആൾക്ക്  വെറ്റിനറി സർജന്റെ റിപ്പോർട്ട് കിട്ടിയതിനു ശേഷം കൂടുതൽ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 18 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 18 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More