ബോളിവുഡ് നടൻ സുശാന്ത് രജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ജോലിക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഏറെക്കാലമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു.
എംഎസ് ധോണിയുടെ ജീവിതം ആധാരമാക്കി നിർമിച്ച ധോണി അൺടോൾഡ് സ്റ്റോറിയാണ് പ്രധാന ചിത്രം.12 ഓളം ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലിലൂടെയാണ് സുശാന്ത് അഭിനയ രംഗത്തെത്തിയത്. കിസ് ദേശ് മെ ഹെ മേരാ ദിൽ എന്ന ടിവി ഷോയിലൂടെ ശ്രദ്ധേയനായി. കയ് പോ ചെയാണ് ആദ്യ ചിത്രം. ഈ ചിത്രത്തിന് മികച്ച നവാഗത നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. പ്രേക്ഷക ശ്രദ്ധ നേടിയ പികെ എന്ന ചിത്രത്തിലെ ഉപനായകനായിരുന്നു.
ചിച്ചോർ കേദാർനാഥ് വെൽകം ടു ന്യൂയോർക്ക് തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. പവിത്ര് രിഷ്താ എന്ന ടെലിവിഷൻ സീരയലിലും അഭിനിയിച്ചിട്ടുണ്ട്. ഫിലിം ഡ്രൈവാണ് അവസാന ചിത്രം. സുശാന്ത് ബിഹാറിലെ പൂർണിയ സ്വദേശിയാണ്. എഞ്ചിനിയറിംഗ് ബിരുദധാരിയാണ്.