ആരാധനാലയങ്ങൾ തുറക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനം എടുക്കാമെനന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തില്ലെന്ന്. ആരാധനാലയങ്ങൾ നിർബന്ധമായും തുറക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. അതത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തി ആരാധാനാലയങ്ങൾ തുറക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ ഉദ്ധരിച്ചുകൊണ്ടാണ് കോടതിയെ നിലപാട് അറിയിച്ചത്.
ആരാധനാലയങ്ങൾ തുറക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനം എടുക്കാമെനന് കേന്ദ്ര സർക്കാർ