വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി 14-ന് അവസാനിക്കും

വരുന്ന തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള  (കോര്‍പ്പറേഷന്‍/ മുൻസിപ്പൽ/ പഞ്ചായത്ത്) തെരഞ്ഞെടുപ്പിൽ നിങ്ങളുടെ വോട്ടുകൾ ഉണ്ടെന്നു ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ പുത്തിറക്കി. 2020 ജനുവരി 1-ന് 18 വയസ്സ് പൂർത്തിയാകുന്ന ആർക്കും വോട്ട് ചേർക്കാനുള്ള അവസരം ഓണ്‍ ലൈനില്‍ ലഭ്യമാണ്. ഫെബ്രുവരി 14 ആണ് സമയപരിധി.  കഴിഞ്ഞ പാർലമെന്‍റ്  തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു എന്ന കാരണത്താൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ  വോട്ടർപട്ടികയിൽ പേരുണ്ടാകണമെന്നില്ലെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടവര്‍  താഴെകാണുന്ന ലിങ്കുകൾ ഉപയോഗപ്പെടുത്തി സമയപരിധി അവസാനിക്കും മുന്‍പ് അവനവന്‍റെ  വോട്ടുകൾ ഉറപ്പുവരുത്തണമെന്ന്  കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയിൽ പേർ ചേർക്കാനുള്ള ലിങ്ക്: http://lsgelection.kerala.gov.in/registration

തെറ്റു തിരുത്താനുള്ള ലിങ്ക്: http://lsgelection.kerala.gov.in/registration/correction

ബൂത്ത് മാറ്റാനുള്ള ലിങ്ക്: http://lsgelection.kerala.gov.in/registration/wardshifting

അപേക്ഷകളുടെ സ്റ്റാറ്റസ് (അവസ്ഥ) അറിയാനുള്ള ലിങ്ക്‌: http://lsgelection.kerala.gov.in/voters/list

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാനുള്ള ലിങ്ക്: http://lsgelection.kerala.gov.in/search/voter


Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More