ഇന്ധന വില വര്‍ദ്ധന: കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു - സീതാറാം യച്ചൂരി

ഡല്‍ഹി: ആഗോള വിപണിയില്‍ പെട്രോള്‍ വില കുറയുമ്പോള്‍ രാജ്യത്ത് നിരന്തരം വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ആഗോള വിപണിയിലെ വിലയിടിവിന്റെ ഗുണഫലം ഒരിക്കലും ജനങ്ങള്‍ക്ക് കൈമാറുന്നില്ലെന്നു മാത്രമല്ല നിലവിലെ വിലയില്‍ വര്‍ദ്ധനവ് വരുത്തുകയുമാണ് കേന്ദ്രം ചെയ്യുന്നത്. ഇതിലൂടെ ലക്ഷക്കണക്കിന്‌ കോടി രൂപയാണ് കേന്ദ്ര ഖജനാവിലെത്തുന്നത്. ജനങ്ങള്‍ കൊവിഡ്‌ വ്യാപനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ബുദ്ധിമുട്ടുന്ന ഈ സമയത്ത്  കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് വന്‍ കൊള്ളയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു. 

സ്വന്തം വരുമാനം പോലും നഷ്ടപ്പെട്ട അവസ്ഥയില്‍ ജനങ്ങള്‍ കഴിയുമ്പോള്‍ തുടര്‍ച്ചയായ 6-ാം ദിവസമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. ഇതില്‍പരം കുറ്റകരമായ പ്രവര്‍ത്തി വേറെയില്ല - യെച്ചൂരി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഭക്ഷണം ഉള്‍പ്പെടെ ഉറപ്പുവരുത്തി അവരെ സഹായിക്കാനും ആഗോള വിപണിയിലെ വിലയിടിവ് മൂലം ലഭിക്കുന്ന ഇന്ധന വിലയിലെ ലാഭം അവര്‍ക്ക് കൈമാറാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സീതാറാം യച്ചൂരി ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More