കൊവിഡ് കാലത്തും കരിപ്പൂരിൽ സ്വർണ കടത്ത് സജീവം; നാലു പേര്‍ പിടിയില്‍

കോഴിക്കോട് കരിപ്പൂരിൽ ചാർട്ടേഡ് വിമാനങ്ങലിൽ സ്വർണക്കടത്ത്. വിവധ സമയങ്ങളിൽ എത്തിയ രണ്ട് വിമാനങ്ങളിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 4 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.  ഇന്ന് പുലർച്ചെ ഷാർജയിൽ നിന്ന് എത്തിയ എയർ അറേബ്യയിൽ എത്തിയ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ കിലോ സ്വർണം പിടിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശിയിൽ നി്ന്നാണ് സ്വർണം പിടിച്ചത്. അടിവസ്ത്രത്തിൽ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പിടിയിലായ മറ്റ് 3 പേർ ഇന്ന് രാവിലെ എത്തിയ ഫ്ലൈ ദുബായ് വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സമാനമായ രീതിയിലാണ് ഇവരിൽ നിന്നും സ്വർണം പിടികൂടിയത്. ഒന്നേകാൽ കിലോയാണ് ഇവരും കടത്താൻ ശ്രമിച്ചത്. കണ്ണൂർ സ്വദേശിയായ പുത്തൻപുരയിൽ ബഷീർ, തലശ്ശേരി സ്വദേശികളായ ഫഹദ്, നസിമുദ്ദീൻ എന്നിവരാണ് പിടിയിലായത്.

കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തയിത്. കൊവിഡ് പശ്ചാത്തലത്തിൽ പരിശോധന കർശനമായിരിക്കില്ലെന്ന ധാരണയിലാണ് ചാർട്ടേഡ് വിമാനങ്ങളി‍ൽ സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് നി​ഗമനം. ചാർട്ടേഡ് വിമാനങ്ങളിൽ പരിശോധന കർശനമാക്കാൻ കസ്റ്റംസ് ഇന്റലിജന്റ്സ് തീരുമാനിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More