ഹോങ്കോങില്‍ ദേശീയ സുരക്ഷാ നിയമം പാസാക്കി ചൈന

ചൈനയുടെ ദേശീയ സുരക്ഷാ നിയമം ഹോങ്കോങില്‍ പ്രാബല്യത്തില്‍ വന്നു. നിയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഹോങ്കോങില്‍ നടക്കുന്നത്. മാസങ്ങളായി ഹോങ്കോംഗ് ജനത നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടാണ് ചൈനയുടെ നടപടി. പ്രദേശത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് നിയമമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. വിഘടനവാദവും ഭീകരവാദവും തടയാനാണ് പുതിയ നിയമമെന്നാണ് ചൈനയുടെ അവകാശ വാദം. 

നിയമം പാസായിക്കഴിഞ്ഞിട്ടും അതിലെ 66  ആര്‍ട്ടിക്കിളുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ചൈന ഇതുവരെ തയ്യാറായിട്ടില്ല. പുതിയ സുരക്ഷ നിയമ പ്രകാരം രാജ്യത്ത് വിഭജനം സൃഷ്ട്ടിക്കുന്നത്, കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തെയോ അവകാശത്തെയോ ദുര്‍ബലപ്പെടുത്തുന്നത്, ജനങ്ങള്‍ക്ക് നേരെയുള്ള ഭീകരവാദ പ്രവര്‍ത്തനം, വിദേശ ശക്തികളുമായുള്ള ഗൂഡാലോചന, എന്നീ പ്രവര്‍ത്തിനങ്ങള്‍ കുറ്റകരമാണ്.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് നഗരത്തെ ചൈനയ്ക്ക് കൈമാറിയതിന്റെ 23-ാം വാര്‍ഷികത്തിന് ഒരു മണിക്കൂര്‍ മുമ്പ് ജൂണ്‍ 30 ന് പ്രാദേശിക സമയം 23:00 നാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഹോങ്കോങ്ങ് ഭരണകൂടത്തെ മറികടന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ ചൈനയ്ക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം.

നിയമം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് വിമര്‍ശകര്‍ പറയുമ്പോള്‍ ഹോങ്കോങ്ങിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നിയമമെന്നും രാജ്യതാത്പര്യം സംരക്ഷിക്കാന്‍ 17 വര്‍ഷം കൊണ്ട് ഹോങ്കോങ്ങിന് സാധിക്കാത്തതിനാലാണ് ചൈന നിയമമുണ്ടാക്കുന്നതെന്നും ചൈനീസ് അധികൃതര്‍ പറയുന്നു.

Contact the author

International Desk

Recent Posts

World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 10 months ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 10 months ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 10 months ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More
Web Desk 10 months ago
World

'വേണ്ടിവന്നാല്‍ താലിബാനുമായി കൈകോര്‍ക്കും': ബ്രിട്ടീഷ് പ്രധാനമന്ത്രി

More
More