നിർഭയ കേസ്: ദയാഹർജി തള്ളിയതിനെതിരായ പ്രതിയുടെ ഹർജി തള്ളി

നിര്‍ഭയ കേസില്‍ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി വിനയ് ശര്‍മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദയാഹര്‍ജി തള്ളുന്നതിന് മുന്‍പ് മതിയായ പരിശോധന രാഷ്ട്രപതി നടത്തിയില്ലെന്ന വിനയ് ശര്‍മയുടെ വാദം കോടതി അംഗീകരിച്ചില്ല.വിനയ് ശര്‍മക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല.  ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ചട്ടങ്ങൾ പാലിക്കാതെയാണ് രാഷ്ട്രപതി ദയാഹർജി തള്ളിയതെന്ന് വാദം നടക്കവെ വിനയ് ശർമയുടെ അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു. വിനയ് ശർമയുടെ താഴ്ന്ന സാമ്പത്തിക നില പരി​ഗണിക്കണമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ വാദങ്ങളും കോടതി അം​ഗീകരിച്ചില്ല.

അതേസമയം കുറ്റവാളികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്രസർക്കാറിന്റെ ഹർജിയിൽ 4 പ്രതികൾക്കും സുപ്രീം കോടതി കഴിഞ്ഞദിവസം നോട്ടീസ് അയച്ചു. കുറ്റാവാളികൾക്കെതിരെ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ ഹർജി പരി​ഗണിക്കുന്നത് ഡൽഹി പട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇതേ ആവശ്യം ഉന്നയിച്ച് നിർഭയയുടെ അമ്മയും കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഹർജികളും കോടതി ഒരുമിച്ച് പരി​ഗണിക്കും.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 17 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More