കരിപ്പൂരില്‍ യാത്രക്കാരെ തട്ടിക്കൊണ്ടു പോയി സ്വർണാഭരണങ്ങൾ കവർന്നു

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ട് പോയി സ്വർണാഭരണങ്ങൾ കവർന്നു. യാത്രക്കാരെ ന​ഗ്നരാക്കി മർദ്ദിച്ചെന്നും പരാതിയുണ്ട്. ഷാർജയിൽ നിന്ന് കരിപ്പൂരിലെത്തിയ കാസർ​ഗോഡ് സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. മൂന്നുപേരുള്ള സംഘമാണ് അക്രമിച്ചത്.

വിമാനത്താവളത്തിൽ നിന്ന് തൃശ്ശൂർ ഭാ​ഗത്തേക്ക്  തട്ടിക്കൊണ്ടുപോയി വാഹനത്തിൽ വെച്ച് മർദ്ദിച്ച് സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇവരെ കരിപ്പൂരിൽ നിന്നും 15 കിലോമീറ്റർ അകലെ ചേളാരിയിൽ ഇറക്കിവിട്ടു. വിമാനത്താവളത്തിൽ നിന്ന് കോഴിക്കോടേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോൾ അക്രമികൾ മറ്റൊരു വഹനത്തിൽ എത്തുകയായിരുന്നു. കസ്റ്റംസ് ഉദ്യോ​ഗസ്ഥരാണെന്ന് പറഞ്ഞാണ് യാത്രക്കാരെ വാഹനത്തിൽ കയറ്റിയത്. ​ഗൾഫിൽ നിന്നുള്ള സ്വർണകടത്തുകാരാണെന്ന് ധരിച്ചാണ് അക്രമമെന്ന് സൂചനയുണ്ട്.

സമാനമായ രീതിയിൽ നേരത്തെയും കരിപ്പൂരിൽ യാത്രക്കാർക്ക് നേരെ അക്രമമുണ്ടായിരുന്നു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യാത്രക്കാരെ അക്രമിച്ച് വസ്തുവകകൾ കവരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Contact the author

News Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More