''ഞാനാ, ഞാനാ ചെയ്തത്'' ഉത്ര കൊലക്കേസിൽ കുറ്റം ഏറ്റ് പറഞ്ഞ് സൂരജ്

ഉത്രയെ കൊന്നത് താനാണെന്ന് തുറന്ന് പറഞ്ഞ് ഭർത്താവ് സൂരജ്. അടൂരിലെ പറക്കോട്ടെ  വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സൂരജ് മാധ്യമങ്ങൾക്ക് മുമ്പിൽ കുറ്റം ഏറ്റുപറഞ്ഞത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ വികാരാധീനനായി ഞാനാ ചെയ്തത്, ചെയ്തു എന്നാണ് സൂരജ് പറഞ്ഞ്. ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ വീടായ സൂരജിന്റെ പറക്കോട്ടെ വീട്ടിൽ വനം വകുപ്പിന്റെ തെളിവെടുപ്പാണ് നടന്നത്. രണ്ടാ തവണയാണ വനം വകുപ്പ് സൂരജിനെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടു വന്നത്.

നേരത്തെ സൂരജ് കുറ്റം നിഷേധിച്ചിരുന്നു. ഉത്രയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തിയപ്പോൾ താൻ കൊലപാതകം നടത്തിയിട്ടില്ലെന്ന് ഉത്രയുടെ അച്ഛനോട് കരഞ്ഞ് പറഞ്ഞിരുന്നു. സൂരജിന്റെ പരസ്യ കുറ്റസമ്മതം കേസിൽ നിർണായക വഴിത്തിരിവാകാം. മാർച്ച് 26 നാണ് ഉത്ര കൊലപാതകത്തിലെ ദുരൂഹത പുറത്തുവരുന്നത്. ഭർത്താവായ സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ രണ്ട് തവണയാണ് ശ്രമിച്ചത്. മാർച്ച് 2 നാണ ആദ്യ ശ്രമം നടന്നത്. കേസിൽ ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. പാമ്പിനെ ഉപയോ​ഗിച്ചുള്ള കൊലപാതകമായതിനാൽ വനം വകുപ്പും കേസിൽ കുറ്റപത്രം സമർപ്പിക്കും. കേസിലെ രണ്ടാം പ്രതിയായ സൂരജിന്റെ സുഹൃത്ത് സുരേഷിനെ കേസിൽ മാപ്പു സാക്ഷിയാക്കും. സംഭവം സംബന്ധിച്ച് എല്ലാ സത്യങ്ങളുെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും കോടതിയിലും പൊലീസിലും വിശ്വാസമുണ്ടെന്നും ഇയാൽ മാധ്യമങ്ങളോട് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More