അമേരിക്കന്‍ തിരഞ്ഞെടുപ്പ്: ട്രംപിനു കനത്ത തിരിച്ചടിയെന്ന് അഭിപ്രായ സര്‍വ്വേകള്‍

നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം എന്തായാലും അംഗീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകളിലെല്ലാം എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡന്‍ ബഹുദൂരം മുന്‍പിലാണ്. ഫോക്സ് ന്യൂസ് നടത്തിയ സര്‍വ്വേയില്‍ ബൈഡന്‍ 8% വോട്ടുകള്‍ക്ക് മുന്‍പിലാണ്. വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ നടത്തിയ സര്‍വ്വേ അത് 15% ആണെന്ന് പറയുന്നു. 

2016 ലെ വോട്ടെടുപ്പിന് ആഴ്ചകള്‍ക്കുമുമ്പ് ട്രംപ് നടത്തിയ പ്രതികരണങ്ങള്‍ക്ക് സമാന രീതിയില്‍ തന്നെ സര്‍വ്വേ ഫലങ്ങളെ കുറിച്ച് ''അത്തരത്തിലൊരു ഉറപ്പ് നല്‍കാന്‍ ഇത്രയും നേരത്തെ സാധിക്കില്ലെന്നായിരുന്നു" ട്രംപ് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍  ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെക്കാള്‍ താന്‍ പിന്നിലാണെന്ന് കാണിക്കുന്ന സമീപകാല വോട്ടെടുപ്പുകളെ ട്രംപ് പരിഹസിക്കുകയും ചെയ്തു.

'ഈ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കണമെന്ന് അമേരിക്കന്‍ ജനത തീരുമാനിക്കും' എന്നാണ് പ്രവചന ഫലങ്ങളോടുള്ള ബൈഡന്റെ ക്യാമ്പിന്റെ പ്രതികരണം.

ഒരു സിറ്റിംഗ് പ്രസിഡന്റ് തന്നെ അമേരിക്കന്‍ ജനാധിപത്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആത്മവിശ്വാസ കുറവ് പ്രകടിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നാല് വര്‍ഷം മുമ്പ് ഹിലരി ക്ലിന്റനെതിരായ മല്‍സരത്തിന്റെ അവസാന ഘട്ടത്തില്‍, ഡെമോക്രാറ്റ് സ്ഥാനാര്‍ഥി വിജയിച്ചാല്‍ ആ തിരഞ്ഞെടുപ്പ് ഫലം താന്‍ അംഗീകരിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. 

2016 ഒക്ടോബറില്‍ നടന്ന ചര്‍ച്ചയില്‍ വോട്ടര്‍മാരുടെ ഇഷ്ടത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് ''നിങ്ങളെ ആകാംഷയില്‍ നിര്‍ത്തുന്നു" എന്നായിരുന്നു ട്രംപിന്റെ മറുപടി.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More