പാര്‍ട്ടി മീറ്റിംഗിന് വിപ്പ് ബാധകമല്ലെന്ന് രാജസ്ഥാന് ഹൈക്കോടതി. സച്ചിന് പൈലറ്റ് അടക്കമുള്ള വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നല്കിയ അയോഗ്യത നോട്ടീസില്‍ സമര്‍പ്പിച്ച ഹര്‍ജി കേട്ടുകൊണ്ടിരിക്കുമ്പോഴാണ്, രാജസ്ഥാന് ഹൈക്കോടതിയുടെ നിരീക്ഷണം. നിയമസഭാ സമ്മേളനത്തിന് മാത്രമേ വിപ്പ് പുറപ്പെടുവിക്കാന്‍ കഴിയൂ, പാര്‍ട്ടി മീറ്റിംഗിന് വിപ്പ് ബാധകമല്ലെന്ന് കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹാന്തി, പ്രകാശ് ഗുപ്ത എന്നിവരുടെ വാദം കേള്‍ക്കാന്‍ കഴിയാഞ്ഞതിനാല്‍ ഹര്‍ജിയുടെ ബാക്കി വാദം ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി വച്ചു. എംഎല്‍എമാരുടെ പ്രതികരണം അറിയിക്കാനായി ചൊവ്വാഴ്ച വൈകീട്ട് 5.30 വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയുടെ (സിഎല്‍പി) രണ്ട് മീറ്റിംഗുകളില്‍ പങ്കെടുക്കാത്തതു കൊണ്ട് അവരെ അയോഗ്യരാക്കാനുള്ള അടിസ്ഥാനമില്ലെന്നാണ് എംഎല്‍എമാരുടെ പ്രതികരണം.
എന്നാല്‍ സ്പീക്കര്‍ സി.പി ജോഷി ഉള്‍പ്പെടെയുള്ളവര്‍ക്കായി ഹാജരായ അഭിഷേക് മനു സിംഗ്വി, കോടതി നടപടികള്‍ ശക്തമായി അപലപിച്ചു. യോഗത്തില്‍ പങ്കെടുക്കാതിരുന്നതും, പാര്‍ട്ടിയെ വിമര്‍ശിക്കുന്നതും, അയോഗ്യതയ്ക്കുള്ള അടിസ്ഥാനമായി മാറുന്നില്ലെന്ന എം.എല്‍.എ മാരുടെ വാദത്തിന് അത് സ്പീക്കറുടെ മാത്രം തീരുമാനമാണെന്ന് സിംഗ്വി കോടതിയില്‍ വാദിച്ചു.