ബീഹാറിലെ 12 ഓളം ജില്ലകളിലെ അരലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചതായി കണക്കുകള്‍. വെള്ളപ്പൊക്കം സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടാക്കിയതായി ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. 10 ജില്ലകളിലെ 245 പഞ്ചായത്തുകളിലായി ആകെ 4.6 ലക്ഷം പേരെ പ്രളയം ബാധിച്ചു. ഇതില്‍ 13000 പേരെ മാറ്റി പാര്‍പ്പിച്ചു. 16 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇതുവരെ 4,845 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇതുവരെ ആരും മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളില്ല. സംസ്ഥാനത്തെ ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ച്, കോസി, ബുധി, ഗന്ധക്, കമല ബാലന്, ലാല്‍ ബേക്കയ തുടങ്ങിയ നദികളിലെ ഒഴുക്ക് പലയിടത്തും അപകടകരമായ രീതിയിലായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒഴുക്ക് കുറഞ്ഞുവരുന്നതായി വിവരമുണ്ട്.
ബീഹാര്‍- നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് ജലസമ്മര്‍ദ്ദം വര്‍ദ്ധിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്തെ എല്ലാ ചിറകളും സുരക്ഷിതമാണെന്നും ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ അറിയിച്ചു.