പ്രമുഖരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവം; ട്വിറ്റര്‍ അവലോകനം പൂര്‍ത്തിയാക്കി

സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ട്വിറ്ററില്‍ കഴിഞ്ഞയാഴ്ച ഹാക്ക് ചെയ്യപ്പെട്ട 130 അക്കൗണ്ടുകളുടെ അവലോകനം പൂര്‍ത്തിയാക്കി. നെതര്‍ലാന്‍ഡിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 36 പേര്‍ക്ക് നേരിട്ടുള്ള സന്ദേശങ്ങള്‍ ആക്രമകാരികള്‍ ആക്സസ് ചെയ്തതായി ട്വിറ്റര്‍ കണ്ടെത്തി.

എന്നാല്‍ മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെയോ, പ്രസിഡന്റ് ബരാക് ഒബാമയുടെയോ ഡിഎമ്മുകള്‍ ആക്‌സസ് ചെയ്തിട്ടില്ലെന്ന് ട്വിറ്റര്‍ വക്താവ് സ്ഥിരീകരിച്ചു. 

ഇതില്‍ 45 ഉപയോക്താക്കള്‍ക്കായി പാസ് വേഡുകള്‍ മാറ്റാനും, എട്ട് പേരുടെ സ്വകാര്യ സന്ദേശങ്ങള്‍ ഉള്‍പ്പെടെ ഡൗണ്‍ലോഡ് ചെയ്തതായും ട്വിറ്റര്‍ വെള്ളിയാഴ്ച വൈകിട്ട്  ബ്ലോഗിലൂടെ  അറിയിച്ചു. ചില അക്കൗണ്ടുകളുടെ ഉപയോക്തൃനാമങ്ങള്‍ വില്‍ക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചിരിക്കാമെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള കമ്പനിയും അഭിപ്രായപ്പെട്ടു.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More