അമ്പത് ലക്ഷം രൂപവരെ വായ്പ നല്കി വര്‍ഷം തോറും 2000 സംരംഭകരെ സൃഷ്ടിക്കാന്‍ സംസ്ഥാനത്ത് പദ്ധതി

തിരുവനന്തപുരം: കോവിഡ് മഹാമാരിയെത്തുടർന്ന് മൂലധനത്തിന്റെ അഭാവവും വായ്പാ ലഭ്യതയുമാണ് സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭകരും അഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കാൻ ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’ എന്ന പേരിൽ പദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിവർഷം 2000 സംരംഭകരെ കണ്ടെത്തി, 1000 പുതിയ സംരംഭങ്ങൾ എന്ന കണക്കിൽ അടുത്ത അഞ്ച് വർഷം കൊണ്ട് 5000 പുതിയ ചെറുകിട ഇടത്തരം യൂണിറ്റുകൾ തുടങ്ങുവാനാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. 

കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 5 ദിവസത്തെ സംരംഭകത്വ പരിശീലനവും മാർഗനിർദ്ദേശങ്ങളും അതോടൊപ്പം ലഭ്യമാക്കും. പ്രോജക്ട് കോസ്റ്റിൻറെ 90 ശതമാനം വരെ, പരമാവധി 50 ലക്ഷം രൂപയാണ് വായ്പയായി നൽകുക. 10 ശതമാനം പലിശ നിരക്കിലാണ് കെഎഫ്സി വായ്പ അനുവദിക്കുക. 3 ശതമാനം പലിശ സർക്കാർ വഹിക്കും. ഫലത്തിൽ 7 ശതമാനം ആയിരിക്കും പലിശ. ഇതിനുപുറമേ നിലവിലെ സ്റ്റാർട്ടപ്പുകളെ അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്നും രക്ഷപ്പെടുത്താൻ കെഎഫ്സി വഴി മൂന്ന് പുതിയ പദ്ധതികൾ കൂടി തുടങ്ങും.

പ്രവർത്തന മൂലധന വായ്പ: സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ലഭിച്ചിട്ടുള്ള പർച്ചേയ്സ് ഓർഡർ അനുസരിച്ച് 10 കോടി രൂപ വരെ പ്രവർത്തന മൂലധന വായ്പ അനുവദിക്കും. സീഡ് വായ്പ: സാമൂഹിക പ്രസക്തിയുള്ള ഉൽപന്നമോ, സേവനമോ നൽകുന്ന സ്റ്റാർട്ടപ്പുകൾക്ക് ഒരു കോടി വരെ വായ്പ നൽകും. ഐടി രംഗത്തിനുള്ള മൂലധനം: സെബി അക്രെഡിറ്റേഷനുളള വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടിൻറെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികൾക്ക് 10 കോടി രൂപ വരെ ലഭിക്കും.

ഈ മൂന്ന് പദ്ധതികൾക്കും രണ്ടു ശതമാനം സർക്കാർ സബ്സിഡി ലഭ്യമാക്കും. അതിലും ഫലത്തിൽ ഏഴു ശതമാനം ആയിരിക്കും പലിശയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Contact the author

business desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More