കാട്ടുതീ: കൊറ്റമ്പത്തൂരില്‍ മൂന്നു ഫോറസ്റ്റ് വാച്ചര്‍മാര്‍ വെന്തു മരിച്ചു

തൃശൂര്‍: തൃശൂര്‍  ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മൂന്ന് വനം വകുപ്പ് വാച്ചര്‍മാര്‍ വെന്തു മരിച്ചു. തീ അണയ്ക്കാനുള്ള  ശ്രമത്തിനിടെ കാറ്റ് ശക്തമാകുകയും തീ ആളിപ്പടരുകയുമാണ് ഉണ്ടായത്. ഇതില്‍പ്പെട്ടാണ് താല്‍ക്കാലിക ഫയര്‍ വാച്ചര്‍മാരായ വാഴച്ചാല്‍ ആദിവാസി കോളനിയിലെ കെ.വി. ദിവാകരന്‍ (43), എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്പ്‌ എടവണ വളപ്പില്‍ വീട്ടില്‍ വേലായുധന്‍ (55), കൊടുമ്പ്‌ വട്ടപ്പറമ്പില്‍ വീട്ടില്‍ ശങ്കരന്‍ (46) എന്നിവര്‍ മരണപ്പെട്ടത്. ദിവാകരനും വേലായുധനും തീചുഴിയില്‍പ്പെട്ട് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അതീവ ഗുരുതരമായി ശരീരത്തിലാകെ പൊള്ളലേറ്റ  ശങ്കരന്‍  രാത്രി 12  മണിയോടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് കാട്ടുതീയില്‍പ്പെട്ട് ഇത്തരത്തില്‍ മരണം സംഭവിക്കുന്നത്.

ഞായറാഴ്ച രാവിലെ മുതല്‍ തന്നെ തീപടര്‍ന്നു തുടങ്ങിയ കൊറ്റമ്പത്തൂര്‍, വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട സ്ഥലമാണ്. കാറ്റ് ശക്തമായതാണ് ഉച്ചയോടെ തീ ആളിപ്പടരാന്‍ കാരണമായത്. അക്കേഷ്യ മരങ്ങളുടെ സാന്നിധ്യം തീ പടരുന്നതിന് ആക്കം കൂട്ടി.  ഇതേ തുടര്‍ന്ന് താല്‍കാലിക ഫയര്‍ വാച്ചര്‍മാരടക്കം 15-ഓളം വനം വകുപ്പ് ഉദ്യോഗസ്ഥരും 20-ഓളം നാട്ടുകാരും ചേര്‍ന്നു തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും ശക്തമായ കാറ്റും ഉണങ്ങി നില്‍ക്കുന്ന പുല്ലും മരങ്ങളും ഇതിനു തടസ്സമാവുകയായിരുന്നു. വൈകുന്നേരം 4 മണിയോടെ തീ അല്പം ശമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞു പോവുകയായിരുന്നു. ഇതിനു ശേഷമാണ് ശക്തമായ കാറ്റില്‍ വീണ്ടും തീ ആളിപ്പടര്‍ന്നത്.

പുക പടര്‍ന്നതോടെ കണ്ണുകാണാനാകാതെ ദിക്കുതെറ്റി, മരണപ്പെട്ട മൂവരും തീച്ചുഴിയില്‍ അകപ്പെടുകയാണുണ്ടായത്. ഫോറസ്റ്റ് ഓഫീസര്‍ സി.ആര്‍. രഞ്ജിത്ത് തീച്ചുഴിയില്‍ നിന്ന് പുറത്തേക്കു ചാടി അദ്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി   തൃശൂര്‍ മേഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.   

Contact the author

News Desk

Recent Posts

Web Desk 12 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 14 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More