അദ്വാനിയെയും ജോഷിയെയും ഫോണിലൂടെ ഭൂമിപൂജയ്ക്ക് ക്ഷണിക്കും - രാമക്ഷേത്ര ട്രസ്റ്റ്

ഡല്‍ഹി: അയോധ്യയിലെ രാമാ ഖെത്ര നിരംമാനവുമായി ബന്ധപ്പെട്ടു നടക്കുന്ന ഭൂമി പൂജ ചടങ്ങിലേക്ക് ബിജെപിയുടെ സീനിയര്‍ നേതാക്കന്മാരായ എല്‍.കെ. അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും ടെലഫോണ്‍ വഴി ക്ഷണിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. 

രാമക്ഷേത്ര നിര്മ്മാണം രാഷ്ട്രീയ ആയുധമായി എടുത്ത് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും രഥയാത്രയിലൂടെ ബിജെപി യെ ഇന്ത്യയില്‍ അധികാരത്തിലേറ്റുകയും ചെയ്ത നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കാതെ തഴയാന്‍ ശ്രമിക്കുന്നത് വാര്‍ത്തയായതോടെയാണ് ഭാരവാഹികള്‍ രംഗത്ത് വന്നത്. 

ബുധനാഴ്ചയാണ് (ആഗസ്ത് -5) നാണ് അയോധ്യയില്‍ ഭൂമിപൂജ ചടങ്ങുകള്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജയിലും ക്ഷേത്ര ശിലാസ്ഥാപന ചടങ്ങിലും പങ്കെടുക്കും. നാളെ ( ആഗസ്ത് -3) മുതല്‍ വൈദിക ചടങ്ങുകള്‍ ആരംഭിക്കും. മറ്റന്നാള്‍ രാമാചാര്യ പൂജയും ബുധനാഴ്ച ഉച്ചയ്ക്ക് 12.15 നു ഭൂമി പൂജയും നടക്കുമെന്നാണ് ക്ഷേത്രം ട്രസ്റ്റിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍എസ്എസ് ചീഫ് മോഹന്‍ ഭാഗവത്, അഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്,മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി നേതാവ് ഉമാ ഭാരതി തുടങ്ങി 50 ഓളം പേരേയാണ് ചടങ്ങുകളിലെക്ക് ക്ഷണിച്ചിട്ടുള്ളത്.

Contact the author

national desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More