കോവിഡ് ബാധിച്ചതായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആശുപത്രിയിൽ മറ്റൊരു പരിശോധനയ്ക്ക് പോയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ച തന്നോട് ബന്ധപ്പെട്ട എല്ലാവരും കോവിഡ് പരിശോധനയ്ക്കു വിധേയരാകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 62,064 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ 44,386 ആയി ഉയർന്നു. ആകെ കോവിഡ് രോഗികളുടെ എണ്ണം 22 ലക്ഷത്തിലധികമാണ്. പതിനഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്.