കെ സ്വിഫ്റ്റ് ഏകജാലകം വഴി സംസ്ഥാനത്തിന് ഏഴായിരം കോടിരൂപയുടെ നിക്ഷേപം; 2,547 സംരംഭങ്ങൾക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതൽ സംരംഭക സൗഹ്യദമാകുന്നതിനായി രൂപം നൽകിയ കെസ്വിഫ്റ്റ് (കേരള സിംഗിൾ വിൻഡോ ഇന്റർഫെയ്‌സ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസസ്) എന്ന ഏകജാലക സംവിധാനം  വഴി 2547 സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സർക്കാർ അംഗീകാര പത്രം നൽകി. എംഎസ്എംഇയ്ക്കു പുറത്ത്  361 സേവനങ്ങൾക്കുള്ള അംഗീകാരവും കെസ്വിഫ്റ്റ് വഴി നൽകിയിട്ടുണ്ട്.

സംസ്ഥാനത്തിന് 717.80 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ വരുന്നത്. 2020 ജൂലൈ 22 വരെയുള്ള 2378 അപേക്ഷകളിൻമേൽ തീർപ്പു കൽപിച്ചിട്ടുണ്ട്. ബിസിനസ് അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) പരിഷ്‌കരണ നടപടികളുടെ ഭാഗമായി രൂപം നൽകിയ കെസ്വിഫ്റ്റിലേക്ക് സംരംഭകർ നിക്ഷേപ നിർദ്ദേശങ്ങൾ പൊതു അപേക്ഷാഫോമിൽ സമർപ്പിച്ചാൽ മതി.

സംരംഭവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കൽ, ഓൺലൈനായി പണമടയ്ക്കൽ, അപേക്ഷയുടെ തൽസ്ഥിതി നിർണയം, അന്തിമ അനുമതി പത്രം തുടങ്ങിയ സൗകര്യങ്ങളെല്ലാം കെ-സ്വിഫ്റ്റിലുള്ളതുകൊണ്ട് കാലതാമസം ഒഴിവാക്കാൻ സാധിക്കുന്നു. തിരുവനന്തപുരമാണ് സംസ്ഥാനത്ത് കെ-സ്വിഫ്റ്റ് വഴി എംഎസ്എംഇകൾക്കായി ഏറ്റവും കൂടുതൽ അപേക്ഷകൾ വന്ന ജില്ല.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More