സഭാ ടിവിയുടെ ഉദ്ഘാടനം 17ന്; പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് ചെന്നിത്തല

കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി ലോക്‌സഭാ സ്പീക്കർ ഓം ബിർള 17ന് ഉച്ചയ്ക്ക് 12ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പീക്കർക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കക്ഷി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. നിയമസഭാ സാമാജികർ വെർച്വൽ അസംബ്‌ളിയിലൂടെ പങ്കെടുക്കും.

എന്നാല്‍, സഭാ ടിവി ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. പുറത്താക്കൽ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയ സ്പീക്കര്‍ക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വ്യക്തമാക്കിയത്.

അതേസമയം, ഇന്ത്യയിലെ നിയമസഭാ ചരിത്രത്തിലെ ശ്രദ്ധേയമായ കാൽവയ്പ്പാണ് സഭാ ടിവിയെന്ന് സ്പീക്കർ പറഞ്ഞു. വിവിധ ടിവി ചാനലുകളുടെ ടൈംസ്‌ളോട്ട് വാങ്ങിയാവും പരിപാടികൾ സംപ്രേഷണം ചെയ്യുക. കേരള നിയമസഭയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന സഭയും സമൂഹവും ബില്ലിന്റെ രൂപീകരണത്തിലെ വിവിധ ഘട്ടങ്ങൾ വിശദമാക്കുന്ന കേരള ഡയലോഗ്, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രതിഭകളുമായുള്ള സംവാദം അടങ്ങുന്ന സെൻട്രൽ ഹാൾ, നിയമസഭാ മണ്ഡലങ്ങളുടെ പ്രത്യേകതകൾ, ചരിത്രപ്രാധാന്യം, വിവിധ രംഗങ്ങളിലെ മണ്ഡലത്തിന്റെ പുരോഗതി കൈകാര്യം ചെയ്യുന്ന നാട്ടുവഴി എന്നിങ്ങളെ നാലു വിഭാഗങ്ങളിലാണ് പരിപാടികൾ.

സഭാ ടിവിയുടെ ഓൺലൈൻ വിഭാഗത്തിന്റെ ഭാഗമായി ഒ.ടി.ടി പ്‌ളാറ്റ്‌ഫോമും തയ്യാറാക്കും. കലാമൂല്യമുള്ളതും പ്രദർശനാനുമതി നിഷേധിക്കപ്പെട്ടതുമായ സിനിമകൾ ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ സഭയുടെ ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിലൂടെ നൽകാനാവുമെന്ന് സ്പീക്കർ പറഞ്ഞു.

കേരള നിയമസഭ കടലാസ്‌രഹിതമാക്കാനുള്ള പ്രവർത്തനം അന്തിമഘട്ടത്തിലാണ്. അടുത്ത നിയമസഭാ സമ്മേളനത്തോടെ ഇത് പൂർണമാകും. ഭരണ, പ്രതിപക്ഷത്തുള്ള 20 എം. എൽ. എമാരെ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത് ഒരു ടീം രൂപീകരിക്കും. ഇവർ പൂർണമായും കടലാസ്‌രഹിത നിയമഭയുടെ ഭാഗമായി പ്രവർത്തിക്കും. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രണ്ട് എം. എൽ. എമാർക്ക് വീതം ബെസ്റ്റ് ഡിജിറ്റൽ ലെജിസ്‌ലേച്ചർ അവാർഡ് നൽകും. പൊതുസമൂഹത്തിൽ ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കാനായി മാതൃകാ പദ്ധതികൾ ആവിഷ്‌കരിക്കുകയും പോസിറ്റീവ് സോഷ്യൽ മീഡിയ മാനേജ്‌മെന്റിന് നേതൃത്വം നൽകുകയും ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട എം. എൽ. എമാർക്ക് ഡിജിറ്റൽ സിറ്റിസൺ ലീഡർഷിഷ് അവാർഡും നൽകും. നിയമസഭയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരുടെ മണ്ഡലങ്ങളിൽ പ്രത്യേക മാതൃക പദ്ധതികൾ നടപ്പിലാക്കും. 2020ലെ കേരള ധനകാര്യ ബില്ലുകൾ പാസാക്കുന്നതിനായി 24ന് സഭ ചേരുമെന്ന് സ്പീക്കർ പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 12 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More