രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ

ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നു എന്നാണ് സ്വാതന്ത്യം പ്രഖ്യാപിച്ച് കൊണ്ട് പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്‌റു അന്ന് അര്‍ദ്ധരാത്രിയില്‍ പ്രസംഗിച്ചത്. ഒരുമയോടെ പടപൊരുതിയതുകൊണ്ടാണ് വിദേശഭരണത്തില്‍ നിന്നും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. വിവിധ മത-ജാതി വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ ആചാര, സംസ്‌കാര, ഭാഷാ ഭക്ഷണ ഭേദങ്ങള്‍ മറന്ന് ഒരേ വികാരമായി ഇന്ത്യക്കാരായി നിലകൊണ്ടു. വൈവിധ്യങ്ങള്‍ക്കിടയിലെ ഏകസ്വരമായിരുന്നു ദേശീയപ്രസ്ഥാനത്തിന്റെ പ്രത്യേകത. ഒരുമിച്ച് നില്‍ക്കണമെന്ന ഉള്‍വിളിയില്‍ നിന്നാണ് മനുഷ്യര്‍ ദേശീയ പ്രസ്ഥാനത്തിലേക്ക് എടുത്തു ചാടിയത്.  

വൈവിധ്യത്തെ വൈവിധ്യമായി നിലനില്‍ക്കാന്‍ അനുവദിച്ചതാണ് ദേശീയതയുടെ വിജയം. ഈ വൈവിധ്യത്തെ ഇല്ലാതാക്കിയാല്‍ ഇന്ത്യന്‍ ദേശീയത ശിഥിലമാകും. മതേതര മൂല്യങ്ങളിലും ജനാധിപത്യത്തിലും അധിഷ്ഠിതമായി രൂപപ്പെട്ട ദേശീയത സങ്കുചിത മതദേശീയതയുടെയും മതവിദ്വേഷത്തിന്റെയും പുതിയ ശീലങ്ങളിലേക്ക് വീണുപോയിരിക്കുന്നു എന്നതാണ് ഇന്ന്‌ നാം നേരിടുന്ന ദുരന്തം.

സാര്‍വലൗകികമായ വീക്ഷണത്തോടെയാകണം ദേശീയത ഉണര്‍ന്നു വരേണ്ടത്. ലോകമേ തറവാട് എന്ന വിശാല വീക്ഷണത്തോടെയുള്ള ദേശാഭിമാന മിനാരങ്ങളാണ് ഉയരേണ്ടത്. ഏതെങ്കിലും പ്രത്യേക അടയാളത്തിന്റെയോ ആചാരത്തിന്റെയോ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ശീലങ്ങളോ ചിന്തകളോ ഐക്യബോധത്തിലേക്ക് നയിക്കില്ല.

ആത്മീയതയുടെയല്ല, മാനവികതയുടെ അഭയസ്ഥാനമാണ് ദേശാഭിമാനം എന്നാണ് ടാഗോര്‍ പറഞ്ഞത്. ദേശീയ നേതാക്കളും കവികളും സാംസ്‌കാരിക നായകരുമെല്ലാം ലോകം ഒരു കൂടാണെന്ന് സങ്കല്‍പ്പിച്ചവരാണ്. എല്ലാവരും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിയുറച്ച ദേശീയതയാണ് ഉയര്‍ത്തിപ്പിടിച്ചത്. ആ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനോ വിഷം ചേര്‍ക്കാനോ ഉള്ള ശ്രമം ഏത് ഭാഗത്തുനിന്നുണ്ടായാലും നാം ചെറുത്തു തോല്‍പ്പിക്കണം. ദേശീയത എന്നാല്‍ അന്യമത വിദ്വേഷമോ അപരവിദ്വേഷമോ അന്യരാജ്യ ശത്രുതയോ അല്ല.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നാം ഒരുപാട് മുന്നോട്ടു പോയി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന ഖ്യാതി നമുക്ക് ലഭിച്ചു. പക്ഷേ ആഗ്രഹിച്ചതെല്ലാം നേടാനായില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മഹാത്മാഗാന്ധിയുടെ ജീവിതോദ്ദേശമായിരുന്നു എല്ലാ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുടച്ചുനീക്കുക എന്നത്. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ 73 വര്‍ഷത്തിനപ്പുറവും സാധിച്ചിട്ടില്ല. സാമ്രാജ്യത്വ ശക്തികളുടെയും, സ്വദേശി – വിദേശി കോര്‍പ്പറേറ്റുകളുടെയും അധികാര ദല്ലാളുകളെ പടിയിറക്കണം; വര്‍ഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്തി; മതേതരത്വവും, ജാനാധിപത്യവും, രാജ്യത്തിന്‍റെ പരമാധികാരവും, അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ നമുക്ക് സാധിക്കട്ടെ.

എല്ലാ വായനക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍...

Contact the author

Muziriz Post

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More