കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ഥനയിലാണ് സംഗീത ലോകം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഇളയരാജ കണ്ണീരോടെ ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവച്ചു. ‘ബാലു, വേഗം എഴുന്നേറ്റ് വാടാ, നിനക്കായി കാത്തിരിക്കുന്നു...' എന്ന് തുടങ്ങുന്ന ഇളയരാജയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
നമ്മുടെ ജീവിതം സിനിമയില്‍ അവസാനിക്കുന്നതല്ല. സിനിമയില്‍ ആരംഭിച്ചതുമല്ല. നമ്മുടെ സൗഹൃദവും സംഗീതവും വിശ്വാസവുമെല്ലാം കച്ചേരികളില്‍ തുടങ്ങിയതാണ്. നമുക്കിടയില്‍ വഴക്കുണ്ടായാലും അതൊന്നും ഇല്ലാതാകില്ല. ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. എന്റെ മനസ് പറയുന്നു. നീ നിശ്ചയാമും തിരിച്ച് വരും ബാലൂ വേഗം വാ' ഇളയരാജ വീഡിയോയില്‍ പറയുന്നു.
സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്ന് എ.ആർ റഹ്മാൻ അഭ്യര്‍ഥിച്ചു. പ്രമുഖ നടന്മാരായ അജിത്, ധനുഷ്, ദുല്‍ഖര്‍ സല്മാന് തുടങ്ങി സിനിമാ ലോകത്തെ മിക്ക പ്രമുഖരും പ്രാര്‍ത്ഥനകളുമായി രംഗത്തെത്തിയിരുന്നു.
അതേസമയം എസ്.പി.ബിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായും വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.