അരൂരിൽ വനിതാ പോലീസിന് കൊവിഡ്

ആലപ്പുഴയിലെ ആരൂർ പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ഇവരുടെ പരിശോധന നടത്തിയത്. 4 ദിവസം മുമ്പ് വരെ ഇവർ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടിക വിപുലമാണ്. സ്റ്റേഷനനിൽ മാത്രം 40 ഓളം പേരാണ് ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളത്. സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിടുണ്ട്. എല്ലാവർക്കും ഉടൻ സ്രവ പരിശോധന നടത്തും. സ്റ്റേഷൻ താൽകാലികമായി അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. അണുവിമുക്തമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ന​ഗരസഭ അധികൃതർ അറിയിച്ചു. 3 ദിവസത്തിന് ശേഷം മാത്രമെ സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിക്കൂ. കൂടുതൽ പേരിൽ കൊവിഡ് സ്ഥിരീകരിച്ചാൽ സ്റ്റേഷനിൽ പകരം സംവിധാനം ഏർപ്പെടുത്തും. രോ​ഗം സ്ഥിരീകരിച്ചവരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

 സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ദിവസം മരിച്ച കൊടുങ്ങല്ലൂർ സ്വദേശി  ശാരദക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് 70 വയസ്സായിരുന്നു. തൃശ്ശൂർ  അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 






Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More