കായംകുളത്ത് സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. വൈദ്യ വീട്ടിൽ സിയാദാണ് മരിച്ചത്.35 വയസ്സായിരുന്നു. സിപിഎം എംസിഎം ബ്രാഞ്ച് അംഗമാണ് സിയാദ്. ഇന്നലെ രാത്രി 10 മണിയോടെയാണ് സിയാദിന് കുത്തേറ്റത്. കായംകുളം ഫയർസ്റ്റേഷന് സമീപം റോഡിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരൾ അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.
ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം എത്തിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കായം കുളം സ്വദേശി മുജീബാണ് ആക്രമണം നടത്തിയതെന്നാണ് സംശയം. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുജീബ്.
കൊലപാതകത്തിൽ പ്രതിഷേധിച്ച് കായംകുളത്ത് സിപിഎം ഹർത്താൽ ആചരിക്കുകയാണ്.