പൌരത്വം: അസം പട്ടികയിലെ അടിസ്ഥാന വര്‍ഷം 1951 ആക്കാന്‍ നിര്‍ദ്ദേശം

ഗുവാഹത്തി:  അസമില്‍ ഇന്നര്‍ ലൈന്‍  പൌരത്വ പെര്‍മിറ്റിനുള്ള അടിസ്ഥാന വര്‍ഷം 1951 ആക്കാന്‍ നിര്‍ദ്ദേശം.  ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടേതാണ്  നിര്‍ദ്ദേശം. റിപ്പോര്‍ട്ട് ഉടന്‍ സമിതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. പൌരത്വ ഭേദഗതി നിയമം പാസ്സക്കിയതിനെ തുടര്‍ന്ന് അസമിലുണ്ടായ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്.

1951-മുതല്‍  അസമില്‍ താമസിക്കുന്നവരെയും അവരുടെ പിന്മുറക്കാരെയും തദ്ദേശവാസികളായി പരിഗണിക്കണമെന്നാണ് സമിതി ആഭ്യന്തര മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 67 % സംവരണം തദ്ദേശീയര്‍ക്കു സംവരണം നല്‍കണമെന്നും  ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റു സംവരണം നല്‍കണമെന്നും  സമിതി നിര്‍ദ്ദേശങ്ങളിലുണ്ട്.

സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവരെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്‌ (ഐഎല്‍പി).അരുണാചല്‍, നാഗാലാ‌‍ന്‍ഡ്, മിസോറം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഐഎല്‍പി നടപ്പാക്കിയിട്ടുണ്ട്. പൌരത്വ ഭേദഗതി നിയമം പാസാക്കിയതിനെ തുടര്‍ന്നുണ്ടായ   പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് മേല്‍ പറഞ്ഞ സംസ്ഥാനങ്ങളില്‍ ഐഎല്‍പി നടപ്പാക്കിയത്. ഇത് അസമില്‍ നടപ്പാക്കി പ്രശ്നങ്ങളില്‍ നിന്ന് തല്ക്കാലം പുറത്തു കടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.



Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More