ഉത്രവധക്കേസിൽ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ

അഞ്ചൽ ഉത്ര വധക്കേസിൽ ഭർത്താവും ഒന്നാം പ്രതിയുമായ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. രേണുക, സൂര്യ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കൽ, സ്ത്രീധന നിരോധന നിയമം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും പുനലൂർ കോടതിയിൽ ഹാജരാക്കും. ആദ്യ കുറ്റപത്രിത്തിൽ ഇരുവരെയും പ്രതിചേർത്തിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ചോദ്യം ചെയ്തിരുന്നു.

ഉത്രയെ കൊന്നത് താൻ തന്നെയാണ് സൂരജ് തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കേസിൽ രണ്ടാം പ്രതിയായ സൂരജിന്റെ സുഹൃത്തും പാമ്പ് പിടുത്തക്കാരനുമായി സുരേഷിനെ മാപ്പ് സാക്ഷിയാക്കിയിരുന്നു.

ഈ മാസം 13 ന് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.  ക്രൈംബ്രാഞ്ചും, വനം വകുപ്പാണ് കുറ്റപത്രം പുനലൂർ കോടതിയിൽ സമർപ്പിച്ചത്.  അഞ്ചൽ റേഞ്ച് ഓഫീസർ ജയൻനാണ് വനംവകുപ്പിനുവേണ്ടി കുറ്റം പത്രം സമർപ്പിച്ചത്. കേസ് അന്വേഷിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകനാണ് പൊലീസിനായി കുറ്റപത്രം നൽകിയത്. ഉച്ചക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 178 പേജുള്ള കുറ്റപത്രമാണ് ഇത്. ഉത്രയും ഭർത്താവ് സൂരജിനെതിരായ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് നൽകിയത്. വനം വകുപ്പ് രണ്ടാം പ്രതിയായ സുരേഷിനെതിരായ കുറ്റപത്രമാണ് സർപ്പിച്ചത്. പൊലീസ് സുരേഷിനെ കേസിൽ മാപ്പു സാക്ഷിയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സുരേഷിന് ജാമ്യം ലഭിക്കാതിരിക്കാനാണ് വനം വകപ്പിന്റെ ഈ നീക്കം. കേസിൽ  സുരേഷിനെ പൊലീസ് മാപ്പു സാക്ഷിയാക്കിയിരുന്നു. മാപ്പ് സാക്ഷിയാക്കണമെന്ന സുരേഷിന്‍റെ അപേക്ഷ പരിഗണിച്ച കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണ് തീരുമാനം. ഇതോടെ സുരേഷ് കേസിലെ ഒന്നാം സാക്ഷിയാകും.

ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ കേസിലെ ഒന്നാം പ്രതി സൂരജിന് നൽകിയത് സുരേഷായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ കൊലപാതക കേസിൽ ഇയാളെ രണ്ടാം പ്രതിയാക്കി. കൊലപാതകത്തിന് വേണ്ടിയാണ് മൂർഖനെ വാങ്ങിയതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സുരേഷ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More