ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകനെ മൂന്നംഗ സംഘം വെടിവച്ചു കൊന്നു. സ്വകാര്യ വാര്‍ത്താ ചാനലിലെ പ്രാദേശിക പത്രപ്രവര്‍ത്തകനായ രത്തന്‍ സിംഗാണ് തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ കൊല്ലപ്പെട്ടത്. കിഴക്കന്‍ യുപിയിലെ ബല്ലിയയിലെ വീടിനു സമീപത്ത് നിന്നാണ് ഇയാള്‍ക്ക് വെടിയേറ്റത്. 42 വയസ്സായിരുന്നു.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ആക്രമണത്തില്‍ ഉള്‍പ്പെട്ട പ്രതികളെല്ലാം അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ബല്ലിയ ജില്ലയിലായിരുന്നു രത്തന്‍ സിംഗ് താമസിച്ചിരുന്നത്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇയാളുടെ കുടുംബം പ്രതിയുമായി സ്വത്ത് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
പ്രതിയുടെ ഉടമസ്ഥയിലുള്ള ഭൂമിയില്‍ ഇയാള്‍ അതിക്രമിച്ച് കടന്നതിലൂടെ ഉണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണണായതെന്ന് ആസംഗഡ് റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ സുഭാഷ് ദുബെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.